''യൂണിഫോമിട്ട് നിങ്ങളെപ്പോലൊരു പയ്യന്‍ മോര്‍ച്ചറിയില്‍, ഹൃദയം പൊട്ടിപ്പോയി'': ഹെല്‍മറ്റ് ധരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍മറ്റ് വച്ച്, ഉപദേശം നല്‍കി പോലീസ്, വീഡിയോ വൈറലാകുന്നു

New Update

''രണ്ടുമാസം മുന്‍പ് ഒരു ഇന്‍ക്വസ്റ്റിന് പോയി, നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ ഇങ്ങനെ മലര്‍ന്ന് കിടക്കുവാ. മുടിയൊക്കെ നന്നായി പാര്‍ന്ന്‌വച്ച് (ചീകി വച്ച്) യൂണിഫോമില്‍ ആ പയ്യന്‍ മരിച്ചുകിടക്കുന്ന കണ്ടപ്പോള്‍ ഹൃദയം പൊട്ടിപ്പോയി. അച്ഛനും അമ്മയും ഇത്രയുമൊക്കെ വളര്‍ത്തിയത് മറക്കരുത്.

Advertisment

അപമാനിക്കാന്‍ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നത്''- ഇങ്ങനെ പറഞ്ഞ് ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി മാതൃകാപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു.

പാലക്കാട് തൃത്താലയിലാണ് സംഭവം. പോലീസ് പിടിച്ചതോടെ ഭയന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ ഹെല്‍മെറ്റ്വച്ചുകൊടുത്താണ് ഉദ്യോഗസ്ഥന്‍ മാതൃകയായത്. കൂടെയുള്ള വിദ്യാര്‍ത്ഥിയോടും ഹെല്‍മറ്റ് ധരിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ആയിരം രൂപ പിഴ ഈടാക്കേണ്ടതാണ്. പിഴ ഈടാക്കാന്‍ അറിയാത്തതുകൊണ്ടല്ല. ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതുകൊണ്ടാണ് അധികം മരണങ്ങളും സംഭവിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

പിന്‍ സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്. ഇതിനിടെ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

police HELMET
Advertisment