New Update
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്ട്രെയിറ്റ് ഫോര്‍വേഡിന് ഐഎസ്ഒ അംഗീകാരം. ഇതാദ്യമായാണു രാജ്യത്ത് ഒരു പൊതുജന പരാതി പരിഹാര സംവിധാനത്തിന് ഐഎസ്ഒ അംഗീകാരം ലഭിക്കുന്നത്.
Advertisment
പരാതികളുടെ എണ്ണം കൊണ്ടും കാര്യക്ഷമത കൊണ്ടും രാജ്യത്തെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനമെന്ന ഖ്യാതി നേടാന്‍ സ്ട്രെയിറ്റ് ഫോര്‍വേഡിനു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 2,67,018 പരാതികളാണ് സ്ട്രെയിറ്റ് ഫോര്‍വേഡിലൂടെ ഇതുവരെ കൈകാര്യം ചെയ്തത്.