സുമനസ്സുകൾ ദയവായി സഹായിക്കുക !

പ്രകാശ് നായര്‍ മേലില
Sunday, December 8, 2019

ഴിഞ്ഞ വെള്ളപ്പൊക്കത്തിന് ആളുകൾ ഓർക്കാപ്പുറത്ത് പെയ്ത മഴയിലും വെള്ളത്തിലും ജീവൻ കൈയ്യിൽ പിടിച്ചു വീടും നല്കാലികളെയും ഉപേക്ഷിച്ച് സ്കൂളുകളിലും താത്കാലിക ക്യാമ്പ് കളിലും അഭയം തേടിയപ്പോൾ എന്താ ചെയ്യുക എന്ന് അമ്പരന്നു നിന്ന ഒരു അവസരത്തിൽ കൈയ്യിൽ കിട്ടിയ സാധനങ്ങളും കുറച്ചു പണവും കൊണ്ടു ഞാൻ അടുത്തുള്ള ക്യാമ്പുകളിൽ ചെന്നത് എന്നാൽക്കഴിയുന്ന സഹായമവർക്കു ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു.

അവിടുത്തെ സാഹചര്യത്തിൽ എന്തു സഹായം ചെയ്താലും മതിയാകു മായിരുന്നില്ല. പിന്നീട് ചില സന്നദ്ധ സംഘടനകളുടെയും ഒരു ആശ്രമത്തിന്റെയും സഹായത്തോടെ എന്നാൽ കഴിയുന്ന തരത്തിൽ ഒരുവർഷം നീണ്ട തുടർ പ്രവർത്തനങ്ങൾ ഞാൻ ചെയ്തിരുന്നു.

അന്നാണ് മറ്റുള്ളവരുടെ ഹൃദയത്തിൽ പുഞ്ചിരി വിരിയിക്കുക എന്നൊരു ആശയം മനസ്സിൽ വന്നത്..നമ്മൾ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ആണ് അവരുടെ പല ആവശ്യങ്ങളും മനസ്സിലാകുന്നത്…ഒരിക്കലും തനിച്ചു ചെയ്യാൻ ആവാത്തത് ആണ് പല കാര്യങ്ങളും എന്ന് മനസ്സിലായി…പിന്നീട് എന്തുചെയ്യാൻ ആവും എന്നായിരുന്നു ചിന്ത..

അങ്ങിനെ ആണ് അത്തരത്തിൽ പ്രവർത്തിക്കുന്ന ‘പ്രകാശ് ശ്രീകരം’ എന്ന വ്യക്തിയെ പരിചയപ്പെടുന്നതും അദ്ദേഹത്തിൽ നിന്ന് കൂടുതൽ സേവന പ്രവർത്തനങ്ങളെ പറ്റി അറിയുന്നതും..

ഞാനും അദ്ദേഹത്തെപോലെ മറ്റുള്ളവർക്ക് വിദ്യാഭ്യാസം. ആഹാരം.. മരുന്ന്… പാർപ്പിടം തുടങ്ങി സമൂഹത്തിൽ സാമ്പത്തികമായി താഴെക്കിടയിൽ ഉള്ളവരുടെ ഉന്നമനത്തിനായി അവരുടെ ഹൃദയത്തിൽ പുഞ്ചിരി വിരിയിക്കാൻ ഉള്ള പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങുകയായിരുന്നു. പക്ഷേ എനിക്ക് സാമ്പത്തിക അപര്യാപ്തത മൂലം സഹായിക്കാൻ സാധിക്കാതെ പോയ ചില കാര്യങ്ങളിൽ മനസ്ഡ് വല്ലാതെ ആകുലപ്പെടുന്നു. അതിൽ ഒന്നാണ് താഴെ വിവരിക്കുന്നത്.

ആലപ്പുഴയിലെ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന എൻറെ ഒരു സുഹൃത്തിൻറെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ് ഒരു സ്വകാര്യ ക്ഷേത്രത്തിലെ പൂജാരിയായി ജോലിനോക്കുന്ന ശ്രീ സുരേഷ് നായ്ക്കന് (ശ്രീസുരേഷ് ശർമ്മ ) കഴിഞ്ഞ 15 ( പതിനഞ്ചു )വർഷത്തോളമായി .Muscular Dystrophy compatible with Becker’s muscular dystrophy with quadriceps biopsy..എന്ന ലക്ഷത്തിൽ ഒരാളിൽ കണ്ടുവരുന്ന ഗുരുതരമായ രോഗം ബാധിച്ചിരിക്കുകയാണ്. ചികിത്സിച്ചു ഭേദമാക്കാനാകാത്ത ഈ അസുഖം , വിലകൂടിയ മരുന്നുകള്‍ തുടര്‍ന്ന് സേവിച്ച് , ഇപ്പോഴുള്ള അവസ്ഥയില്‍ത്തന്നെ തുടരാം എന്നേയുള്ളൂ .

നിസ്സാര ശമ്പളം കൊണ്ടു നിത്യവൃത്തി കഴിക്കുന്ന അദ്ദേഹത്തിന് പ്രായമായ അമ്മയുടെ കാര്യം കൂടി നോക്കേണ്ടതുണ്ട് . ചില ഡോക്ടർ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ഈ അസുഖം ചികിത്സിച്ച് ഭേദമാക്കാൻ പറ്റുന്ന ഒന്നല്ല എന്നാണ് അവർ പറയുന്നത്. ശരീരത്തിലെ മാംസ പേശികൾ ദുർബലമായി, ദ്രവിച്ചു നശിക്കുക എന്നതാണ് ഈ അസുഖം . മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം .

ഈ സുഹൃത്തിന്റെ ദുരവസ്ഥ നേരിട്ട് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്… എഴുന്നേറ്റ് നിൽക്കാനും നടക്കാനും വലിയ ബുദ്ധിമുട്ട് ഉണ്ട്…ആയുർവേദ കിഴിയും കഷായവും മാത്രമാണ് താൽക്കാലിക മാർഗ്ഗങ്ങൾ…ഒന്നു രണ്ടു സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ രണ്ടു മാസത്തെ ചികിത്സ സഹായം കിട്ടി …ഡിസംബർ വരെ ഉള്ളത് .അടുത്ത മാസത്തെ ചികിത്സ വേദനയായി മുന്നിൽ നിൽക്കുന്നു . മുന്നോട്ടുള്ള ചികിത്സക്ക് ആവശ്യമായ സഹായങ്ങൾ കിട്ടിയിരുന്നു എങ്കിൽ സന്തോഷമായിരുന്നു

അദ്ദേഹത്തിൻറെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ ചേർക്കുന്നൂ

State Bank of India NH 47 ALAPUZHA branch

SB A/c No 35508014214

Name SURESH NAICKN

IFSE: no SBIN 0008589

Google pay “”മൊബൈൽ നമ്പർ +91 99952 01110 “”അദ്ദേഹത്തെ പ്രാർത്ഥനാപൂർവ്വം യഥാശക്തി സഹായിക്കാം.

(ഇക്കാര്യങ്ങൾ സത്യം ഓൺലൈനിലേക്ക് വളരെയേറെ പ്രതീക്ഷയോടെ അയച്ചുതന്നത് അദ്ധ്യാപികയും, സാമൂഹ്യപ്രവർത്തകയും,എഴുത്തുകാരിയുമായ ആലപ്പുഴ സ്വദേശിനി ശ്രീമതി പ്രിയ വിശ്വനാഥ്‌ ആണ്.  

b2.jpg

പ്രിയ വിശ്വനാഥ്‌

×