Advertisment

സുകൃതിയുടെ മനസറിഞ്ഞ് അദ്ധ്യാപകർ, ട്യൂഷൻഫീസ് ഏറ്റെടുത്ത് റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസ് ; ഒരുലക്ഷം രൂപയുടെ ചെക്ക് ഡയറക്ടർമാർ വീട്ടിലെത്തി കൈമാറി

New Update

ആലപ്പുഴ: പരിമിതമായ ജീവിത സാഹചര്യങ്ങൾക്ക് നടുവിൽ നിന്നും ഡോക്ടറാകാനുള്ള സ്വപ്‌നത്തിലേക്കുള്ള വഴി കഠിനാദ്ധ്വാനത്തിലൂടെ താണ്ടിയ ആലപ്പുഴയിലെ

സുകൃതിയുടെ മനസ് അറിഞ്ഞ് അദ്ധ്യാപകർ.

Advertisment

പ്രളയകാലത്ത് നാടിനൊപ്പം നിന്ന് അക്ഷീണം പ്രയത്‌നിച്ച സഖാവ് എൻ.എസ്.ഓനക്കുട്ടന്റെ മകൾ  സുകൃതി മെഡിക്കൽ എൻട്രൻസ് പരിശീലനം നേടിയ തൃശൂർ പൂങ്കുന്നത്തെ റിജു ആൻഡ് പി.എസ്.കെ ക്ലാസ്സസ് എൻട്രൻസ് പരിശീലന കേന്ദ്രമാണ് എം.ബി.ബി.എസ്. പഠനത്തിനാവശ്യമായ ട്യൂഷൻഫീസ് പൂർണമായും ഏറ്റെടുത്തിരിക്കുന്നത്.

publive-image

ട്യൂഷൻ ഫീസിനായി ഒരുലക്ഷം രൂപയുടെ ചെക്ക് റിജു ആൻഡ് പി.എസ്.കെ ക്ലാസ്സസ് ഡയറക്ടർമാരായ  പി.സുരേഷ് കുമാർ, അനിൽകുമാർ വി., റിജു ശങ്കർ എന്നിവർ ഇന്നലെ (ശനിയാഴ്ച) സുകൃതിയ്ക്ക് വീട്ടിലെത്തി കൈമാറി.

എൻട്രസ് കടമ്പ താണ്ടാൻ കരുത്തേകിയ അദ്ധ്യാപകർ തന്റെ തുടർന്നുള്ള ജീവിതത്തിലും കൈത്താങ്ങായ സന്തോഷം സുകൃതി പങ്കുവച്ചു. ജീവിത്തിലെ കഷ്ടപ്പാടുകളെ അതിജീവിച്ച്  ചേർത്തല തെക്ക് പഞ്ചായത്ത് ആറാം വാർഡിലെ ഭാവനാലയമെന്ന ചെറിയ വീട്ടിൽ നിന്ന് ഡോക്ടറാകാൻ മകൾ തയ്യാറെടുക്കുമ്പോൾ നാടാകെ ഒപ്പമുണ്ടെന്ന സന്തോഷത്തിലാണ് സഖാവ് ഓമനക്കുട്ടൻ.

സുകൃതിക്ക്  കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസമാണ് മെറിറ്റിൽ പ്രവേശനം ലഭിച്ചത്. അച്ഛൻ ഓമനക്കുട്ടനിലൂടെയാണ് സുകൃതിയും മലയാളിയ്ക്ക് ആകെ പ്രിയപ്പെട്ട മകളായത്. സുകൃതിയെ നെഞ്ചേറ്റികൊണ്ട് അറിയാതെയെങ്കിലും ഓമക്കുട്ടനോട് കാട്ടിയ തെറ്റ് തിരുത്തുകയാണ് ഒരു ജനത ഇപ്പോൾ.

മെഡിക്കൽ പ്രവേശനം കിട്ടിയയതിന് പിന്നാലെ വിദൂരസ്ഥലങ്ങളിൽ നിന്ന് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആളുകളുടെ അഭിനന്ദന പ്രവാഹമാണ് സുകൃതിയ്ക്ക് അണമുറിയാതെ ലഭിച്ചുകൊണ്ടിരിക്കുന്നത്.   വിവാദനായകനായി കടന്നുവന്ന് പിന്നീട് ജനകീയനായെന്ന അപൂർവതയാണ് ഓമനക്കുട്ടനെ വ്യത്യസ്തനാക്കുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് ചേർത്തല തെക്കുപഞ്ചായത്ത് ആറാംവാർഡ് പട്ടികജാതി, പട്ടിക വർഗ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതല ഓമനക്കുട്ടനായിരുന്നു. ക്യാമ്പിലെ ഭക്ഷ്യസാധനങ്ങൾ തീർന്നതോടെ ഓമനകുട്ടൻ മുൻകൈയ്യെടുത്ത് ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു. എന്നാൽ ഓട്ടോയ്ക്ക് കൊടുക്കാൻ കയ്യിൽ പണമില്ലാതെ വന്നതോടെ  ക്യാമ്പിലുള്ളവരിൽ നിന്ന് പണം പിരിച്ച് ഓട്ടോ കൂലി നൽകി.

ഈ ദൃശ്യങ്ങൾ ഒരാൾ പകർത്തി പുറത്തുവിട്ടു. ഇതോടെ ഓമനക്കുട്ടൻ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന പേരിൽ  മാദ്ധ്യമങ്ങളിൽ വാർത്ത പരന്നു. പൊലീസ് ഓമനക്കുട്ടനെതിരെ കേസെടുക്കുകയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ  ഓമനക്കുട്ടനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. അന്വേഷണ വിധേയമായി പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു.

എന്നാൽ,  ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനാണ് ഓമനക്കുട്ടൻ പിരിവ് നടത്തിയതെന്ന് വ്യക്തമാക്കികൊണ്ട് ക്യാമ്പിലുള്ളവർ തന്നെ രംഗത്തെത്തി.  മാദ്ധ്യമങ്ങൾ തെറ്റ് തിരുത്തുകയും ചെയ്യുകയും ചെയ്തു. ഇതോടെ  പാർട്ടി സസ്‌പെൻഷൻ പിൻവലിച്ചു.

സർക്കാർ ഓമനക്കുട്ടനോട് മാപ്പ് പറയുകയും ചെയ്തു. പിന്നാലെയാണ് ഓമനക്കുട്ടൻ കേരളീയർക്ക് പ്രിയപ്പെട്ട സഖാവായത് അതിനാലാണ് സുകൃതിയുടെ നേട്ടം നാടൊന്നാകെ ആഘോഷിക്കുന്നതും.

 

help news
Advertisment