പക്ഷിപ്പനി:  കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികളെ കണ്ണൂര്‍ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് കലക്ടര്‍ വിലക്കേര്‍പ്പെടുത്തി

New Update

കണ്ണൂര്‍: കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികളെ കണ്ണൂര്‍ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് കലക്ടര്‍ വിലക്കേര്‍പ്പെടുത്തി. സമീപജില്ലയായ കോഴിക്കോട്ട് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

Advertisment

publive-image

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വാഹനങ്ങളിലും അല്ലാതെയും പക്ഷികളെ കടത്താന്‍ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ജില്ല അതിര്‍ത്തികളില്‍ പൊലീസും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പരിശോധന നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ വേങ്ങേരി, കൊടിയത്തൂര്‍ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

hen duck kannur jilla
Advertisment