വില്‍പ്പന പൊടിപൊടിച്ച് ഹീറോ ഇലക്ട്രിക്‌

സത്യം ഡെസ്ക്
Wednesday, July 1, 2020

4,900 -ല്‍ അധികം ഇലക്ടിക് സ്‌കൂട്ടറുകള്‍ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വില്‍ക്കാനായെന്ന് ഹീറോ ഇലക്ട്രിക്. ഹീറോ ഇലക്ട്രിക് ഇന്ത്യ സിഇഒ സോഹിന്ദര്‍ ഗില്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്

ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ 3,546 യൂണിറ്റുകള്‍ ഓണ്‍ലൈനിലൂടെയാണ് വിറ്റതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് ഹീറോ ഇലക്ട്രിക് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിക്കുന്നത്.

മികച്ച തുടക്കമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വഴി സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ക്കായി നിരവധി ഓഫറുകളും നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. 28,000 -ല്‍ അധികം ഉപഭോക്താക്കള്‍ ഈ കാലയളവില്‍ വെബ്‌സൈറ്റില്‍ എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

×