ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും നേരിയ വില വര്‍ധനവുമായി ഹീറോ. ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തിയ ശേഷം ഇത് രണ്ടാം തവണയാണ് സ്‌കൂട്ടറിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്.
/sathyam/media/post_attachments/BCuOs14zphbr0JrlAVDL.jpg)
നേരത്തെ 2020 ജൂണ്‍ മാസത്തിലായിരുന്നു സ്‌കൂട്ടറിന്റെ വില വര്‍ധിപ്പിച്ചത്. അന്ന് ഏകദേശം 800 രൂപയോളം നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ മാസത്തില്‍ 500 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്.
ഷീറ്റ് മെറ്റല്‍ വീല്‍, അലോയ് വീല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ പ്ലഷര്‍ പ്ലസ് തെരഞ്ഞടുക്കാന്‍ സാധിക്കും. രണ്ട് വകഭേദങ്ങള്‍ക്കും വില വര്‍ധനവ് ബാധകമാണ്. ഇതോടെ എന്‍ട്രി ലെവല്‍ പതിപ്പിന് ഇപ്പോള്‍ 56,100 രൂപയാണ്. രണ്ടാമത്തേത് ഇപ്പോള്‍ 58,100 രൂപയും ഉപഭോക്താക്കള്‍ മുടക്കണം.
നേരിയ വില വര്‍ധനവ് ആയതുകൊണ്ടുതന്നെ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കമ്പനി വ്യക്താമാക്കുന്നത്. അതേസമയം മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ സ്‌കൂട്ടറില്‍ നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടില്ല.