ജൂൺ അവസാനത്തോടെ വിപണിയിൽ അവതരിപ്പിച്ച ഹീറോ എക്‌സ്ട്രീം 160R താരമായി !

New Update

ജൂൺ അവസാനത്തോടെ വിപണിയിൽ അവതരിപ്പിച്ച ഹീറോ എക്‌സ്ട്രീം 160R താരമായി. രൂപകൽപ്പനയുടെ കാര്യത്തിൽ ബ്രാൻഡിന്റെ സമീപകാല മോഡലുകളെ അപേക്ഷിച്ച് ഒരു വ്യത്യസ്‌ത നിലപാടാണ് ഈ എൻട്രി ലെവൽ സ്പോർ‌ട്‌സ് മോട്ടോർസൈക്കിൾ സ്വീകരിച്ചത്.

Advertisment

publive-image

ഷാർപ്പ് സ്റ്റൈലിംഗോടു കൂടി എക്‌സ്ട്രീം 160R അതിന്റെ വലിയ എക്‌സ്ട്രീം 200R-ൽ നിന്ന് വേറിട്ടുനിൽക്കുന്നു. 99,950 രൂപയുടെ പ്രാരംഭ വിലയിൽ എത്തുന്ന മോഡൽ വിൽപ്പനയിലും കാര്യമായ നേട്ടമാണ് ഹീറോ മോട്ടോകോർപിന് നേടികൊടുക്കുന്നത്.

2020 ജൂലൈ മാസത്തിൽ ഹീറോയുടെ മൊത്ത വിൽപ്പന 5,06,946 യൂണിറ്റുകളായിരുന്നു. പ്രധാന എതിരാളികളായ ഹോണ്ടയെ പരാജയപ്പെടുത്തി 40 ശതമാനം വിപണി വിഹിതം നേടാനും ഇന്ത്യൻ വാഹന നിർമാതാക്കൾക്ക് സാധിച്ചു. എക്‌സ്ട്രീം 160R കഴിഞ്ഞ മാസം 6,639 യൂണിറ്റും എക്‌സ്‌പൾസ് 200 1,475 യൂണിറ്റ് വിൽപ്പനയുമാണ് ബ്രാൻഡിന് നേടിക്കൊടുത്തത്.

hero xtreme 160r auto news
Advertisment