അഫ്ഗാനിസ്ഥാനില്‍ നിന്ന് കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം മുംബൈയില്‍ പിടികൂടി; പിടിച്ചെടുത്തത് ആയിരം കോടിയുടെ ലഹരി മരുന്ന്‌

ന്യൂസ് ബ്യൂറോ, മുംബൈ
Monday, August 10, 2020

മുംബൈ: അഫ്ഗാനിസ്ഥാനില്‍ നിന്ന് കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം മുംബൈയില്‍ നിന്ന് പിടികൂടി. ഏകദേശം ആയിരം കോടി രൂപ വരുന്ന ലഹരിമരുന്നാണ് പിടിച്ചത്.

രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസും ഡിആര്‍ഐയും തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകള്‍ പിടികൂടിയത്.

ആയുര്‍വേദ മരുന്നുകളാണെന്ന വ്യാജേനയാണ് മയക്കുമരുന്നുകള്‍ എത്തിച്ചത്. എന്നാല്‍ ഇതിനുള്ളിലെ പൈപ്പിനുള്ളില്‍ മയക്കുമരുന്നുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

×