New Update
തൃശ്ശൂർ: തൃശ്ശൂരില്‍ വഴിയാത്രക്കാരായ നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നിൽ കാറിന്റെ അമിത വേഗത . തിങ്കളാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. മാള തുമ്പൂരിൽ ഉത്സവം കഴിഞ്ഞ് മടങ്ങിയവർക്ക് നേരെ അമിത വേഗതയിൽ വന്ന കാർ പാഞ്ഞു കയറിയായിരുന്നു അപകടം.
Advertisment
തുമ്പൂർ അയ്യപ്പൻകാവ് ഉത്സവം കണ്ട് കഴിഞ്ഞ് മടങ്ങുകയായിരുന്ന പേരാംമ്പിള്ളി സുബ്രൻ (54), മകൾ പ്രജിത (23) . കണ്ണംത്തറ ബാബു (60) മകൻ ബിബിൻ (29) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അമിത വേഗതയിൽ വന്ന കാർ ഇവരെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. പിന്നീട് കാവടിയുടെ തിരക്കിൽ അകപ്പെട്ട കാർ നാട്ടുകാരാണ് പിടികൂടിയത്. അപകടത്തിൽപ്പെട്ടവരെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.