തിരുവനന്തപുരം: പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി വീട്ടിലെത്തി നടത്തുന്ന പോസ്റ്റല്‍ വോട്ടെടുപ്പ് പ്രക്രിയയില്‍ അട്ടിമറി നടക്കുന്നുവെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. പോസ്റ്റല്‍ വോട്ടെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്നത് കണ്ണൂര്‍ മാതൃകയുടെ പുതിയ പതിപ്പാണെന്ന് എംപി ആരോപിച്ചു.
/sathyam/media/post_attachments/MjbJr06WkgZCxaT8eo1q.jpg)
എറണാകുളം നിയോജക മണ്ഡലത്തിലെ എളമക്കരയിലാണ് വോട്ടെടുപ്പില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ക്രമക്കേട് നടത്തിയത്. വോട്ട് രേഖപ്പെടുത്തുന്ന ആളുടെ വീട്ടില്‍ പോയി പോസ്റ്റല്‍ വോട്ട് പ്രക്രിയ നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല.
സിപിഐഎമ്മിന് വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരും പ്രാദേശിക നേതാക്കളുമായവരുടെ നേതൃത്വത്തിലാണ് പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഓഫീസറും വീടുകളില്‍ നിന്നും ബാലറ്റ് ശേഖരിച്ചത്.
ബാലറ്റ് സ്വീകരിക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ലോക്കല്‍ ഏജന്റുമാരെ അറിയിക്കണമെന്നുണ്ട്. എന്നാല്‍ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഏജന്റുമാരെ അറിയിച്ചിട്ടില്ല. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
എളമക്കരയിലെ സംഭവത്തെ കുറിച്ച് നിയോജക മണ്ഡലത്തിലെ ചീഫ് ഇലക്ഷന്‍ ഏജന്റ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.