ഉമ്മന്‍ചാണ്ടിക്ക് പുതിയ ചുമതല നല്‍കി ഹൈക്കമാന്‍ഡ് ! തമിഴ്‌നാട്ടിലെ സീറ്റ് വിഭജനത്തിന് നേതൃത്വം നല്‍കുക മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനുമായുള്ള ചര്‍ച്ച നാളെ. ഉമ്മന്‍ചാണ്ടിയെ ദൗത്യമേല്‍പ്പിച്ചത് രാഹുല്‍ നേരിട്ട് ! പരമാവധി സീറ്റുകള്‍ സഖ്യത്തില്‍ ഉറപ്പാക്കുക ഉമ്മന്‍ചാണ്ടിയുടെ ദൗത്യം !

ന്യൂസ് ബ്യൂറോ, ചെന്നൈ
Wednesday, February 24, 2021

ചെന്നൈ: എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്ക് പുതിയ ചുമതല. തമിഴ്‌നാട്ടിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനാണ് രാഹുല്‍ഗാന്ധി ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയത്. എഐസിസി പ്രതിനിധികളായ ദിനേശ് ഗുണ്ടുറാവുവും രണ്‍ദീപ് സിങ് സുര്‍ജേവാലയും ഉമ്മന്‍ചാണ്ടിക്ക് ഒപ്പം ചെന്നൈയിലെത്തുന്നുണ്ട്.

നാളെയാണ് ഡിഎംകെ നേതൃത്വവുമായുള്ള ചര്‍ച്ച. ഡിഎംകെ നേതൃത്വവുമായാണ് ചര്‍ച്ച നടത്തുക. എംകെ സ്റ്റാലിനുമായി വ്യാഴാഴ്ച രാവിലെയാണ് ചര്‍ച്ച. ഇന്ന് വൈകീട്ട് ഉമ്മന്‍ ചാണ്ടി ചെന്നൈയില്‍ തമിഴ്നാട് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 41 സീറ്റിലാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ 20-നും 25-നുമിടയിലുള്ള സീറ്റുകളായിരിക്കും കോണ്‍ഗ്രസിന് നല്‍കുക എന്നാണ് ഡിഎംകെ നേതൃത്വം സൂചിപ്പിക്കുന്നത്.

 

×