കൊലപാതക സാധ്യത പരിശോധിക്കണം; മലബാര്‍ സിമന്റ്‌സിലെ ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

New Update

publive-image

കൊച്ചി; മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി. മരണങ്ങളുടെ കൊലപാതക സാധ്യതയടക്കംഎല്ലാം വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ കേസില്‍ തന്നെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. മരണകാരണം കണ്ടെത്താന്‍ അടുത്ത നാലുമാസത്തിനുളളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Advertisment

മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പിന്നീട് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിലരുന്നു. ശശീന്ദ്രന്റെയും മക്കളുടേയും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ രണ്ടു തവണത്തെ അന്വേഷണത്തിലെയും കണ്ടെത്തല്‍.

തുടരന്വേഷണം ശശീന്ദ്രന്റെ സഹോദരനാണ് വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. കേസില്‍ മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായ വി.എം.രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി സിബിഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഈ കുറ്റപത്രം കോടതി മടക്കി. തുടര്‍ന്ന് വീണ്ടും അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Advertisment