കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് അടുത്തമാസം നാലിലേക്ക് മാറ്റി . കേസിലെ മൂന്നാം പ്രതിയായ മണികണ്ഠൻ നൽകിയ ജാമ്യഹർജി പരിഗണിക്കുന്നതാണ് ഹൈക്കോടതി മാറ്റിയത്.
/sathyam/media/post_attachments/7UhTAXXveaz5EdrLrBku.jpg)
അതേസമയം, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് കേസിലെ പ്രതിയായ നടൻ ദിലീപിന് നൽകരുതെന്ന് സർക്കാർ സുപ്രീംകോടതിയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.
നടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ദൃശ്യങ്ങൾ പ്രതിയ്ക്ക് കൈമാറരുതെന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്.