ഇരയെ സഹായിക്കാന്‍ 24 മണിക്കൂറിനുള്ളില്‍ വിക്ടിം ലെസണ്‍ ഓഫീസര്‍; ​ഹെെക്കോടതി

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: ഇരയായവരെ 24 മണിക്കൂറിനുള്ളില്‍ സഹായിക്കാന്‍ വിക്ടിം ലെസണ്‍ ഓഫീസറെ നിയോ​ഗിക്കാന്‍ ഉത്തരവിറക്കി ഹെെക്കോടതി. ലെെം​ഗിക പീഡനം, കൊലപാതകം, പോക്സോ എന്നീ കേസുകളില്‍ ഇരകളായവര്‍ക്ക് നിയമസ​ഹായം അടക്കമുള്ള സൗകര്യമൊരുക്കുക എന്നതാണ് ഇവരുടെ ദൗത്യം.

Advertisment

കേസെടുത്ത് 24 മണിക്കൂറിനകം വിക്ടിം ലെസണ്‍ ഓഫീസറെ നിയോ​ഗിക്കണം എന്ന ഹെെക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇരയ്ക്കും അന്വേഷണ ഉദ്ദ്യോ​ഗസ്ഥനുമിടയില്‍ ഒരു ഇടനിലക്കാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച്‌ ഇരയ്ക്ക് ആവശ്യമായ നിയമസ​ഹായം നല്‍കണ്ടതും വി എല്‍ ഒയുടെ ചുമതലയാണ്.

ലെെം​ഗിക പീഡന കേസില്‍ വനിത സിവില്‍ പൊലീസ് ഓഫീസര്‍ക്കാവും ചുമതല. വിക്ടിം ലെസണ്‍ ഓഫീസറെ നിയോ​ഗിക്കുന്നത് സംബന്ധിച്ച്‌ പൊലീസ് ആസ്ഥാനത്തു നിന്നും ഉത്തരവ് ഇറക്കി.

Advertisment