/sathyam/media/post_attachments/TJurIg9IbLs8Jtp2CO3Y.jpg)
നടന്‍ ജോജു ജോര്‍ജ്ജിനെ കോണ്‍ഗ്രസ് നേതാക്കള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന കുറ്റം ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ വഴി തടഞ്ഞുവെന്ന കുറ്റം നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞ നവംബറില്‍ എറണാകുളത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത വഴി തടയല്‍ സമരത്തിനിടയില്‍ പെട്ടുപോയ നടന്‍ ജോജു ജോര്‍ജ്ജും അവിടെയുണ്ടായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തിന്റെചില്ല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയും ജോജുവിനെ മര്‍ദ്ധിക്കാന്‍ ശ്രമി്ച്ചുവെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു.
നടന്‍ മദ്യപിച്ചെത്തി മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റിനെ അസഭ്യം പറഞ്ഞുവെന്നും ദേഹത്ത് പിടിച്ച് തള്ളിയെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പൊലീസിന്റെ സംരക്ഷണയില്‍ ആണ് പിന്നീട് നടനെയും വാഹനത്തെയും രക്ഷപെടുത്തിയത്. തന്നെ ആക്രമിച്ചുവെന്ന പരാതിയില്‍ ജോജു ജോര്‍ജ്ജ് പിന്‍മാറുകയും, കോടതിയില്‍ സത്യവാങ്ങ് മൂലം ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന കുറ്റം ഹൈക്കോടതി റദ്ദാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us