എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

New Update

publive-image

കൊച്ചി: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. എല്ലാ മുന്‍കരുതലും പാലിക്കുമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

Advertisment

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കാണിച്ച് തൊടുപുഴ സ്വദേശി പി.എസ്. അനിലാണ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി മാറ്റിവച്ചത്.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. നാളെ മുതലാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ പുനരാരംഭിക്കുന്നത്.

Advertisment