ഇരട്ട വോട്ടിൽ സുപ്രധാന വിധി; ഒന്നിലധികം വോട്ടുള്ളവർ ബൂത്തിൽ സത്യവാങ്മൂലം നൽകണം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർ​ഗരേഖ ഹൈക്കോടതി അം​ഗീകരിച്ചു

New Update

കൊച്ചി: ഇരട്ടവോട്ട് തടയുന്നതിനായുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർ​ഗരേഖയ്ക്ക് ഹൈക്കോടതിയുടെ അം​ഗീകാരം. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം.

Advertisment

publive-image

ഇരട്ടവോട്ടുള്ളവര്‍ ബൂത്തിലെത്തിയാല്‍ ഫോട്ടോ എടുക്കണമെന്നും സത്യവാങ്മൂലം വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി

ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാം. കയ്യിലെ മഷി മായ്ച്ചു കളയുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

high court high court speaks
Advertisment