തിരുവമ്പാടി ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് ഉടൻ പ്രകാശിപ്പിക്കണം: ഡിവൈഎഫ്ഐ

New Update

publive-image

തിരുവമ്പാടി: മുൻ എംപിയുടെ ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് തിരുവമ്പാടി ടൗണിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയാതെ മാസങ്ങളായിട്ടും പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞു നോക്കാത്തത് പ്രതിഷേധാർഹമാണ്.

Advertisment

ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ ഭരണസമതി നന്നാക്കുകയും മൂന്ന് കൊല്ലത്തേക്ക് കരാർ നൽകിയിട്ടുള്ളതുമാണ്. ഇപ്പോൾ മാസങ്ങളായി പ്രകാശിക്കുന്നില്ല. പല സ്ഥലങ്ങളിൽ നിന്നും ബസ്റ്റാൻ്റിൽ എത്തുന്നവരും ജോലിക്കാരും സ്ത്രീകളും ലൈറ്റ് ഇല്ലാത്തതിനാൽ വളരെ പ്രയാസത്തിലാണ്. മുൻപ് ഇതേ കാര്യത്തിന് വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ വ്യാപാരി വ്യവസായി ഏകോപന സമതിയും ഇപ്പോൾ പ്രതികരിക്കുന്നില്ല.

അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന് ഡി.വൈ.എഫ്. ഐ ഈസ്റ്റ് മേഖല കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.യോഗത്തിൽ പി ജെ ജിബിൻ, അജയ് ഫ്രാൻസി, നിസാർ എന്നിവർ സംസാരിച്ചു.

kozhikode news
Advertisment