കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ പ്രതിയായ വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
/sathyam/media/post_attachments/fqG6Q3wBpVarH6PtvUdT.jpg)
പട്ടയഭൂമിയിൽനിന്നു മരം മുറിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിൻറെ മറവിൽ വനഭൂമിയിൽനിന്ന് ഈട്ടിത്തടി വെട്ടിക്കടത്തിയെന്ന 39 കേസുകളിൽ റോജിക്കു പുറമേ സഹോദരന്മാരായ ആൻറോ അഗസ്റ്റിൻ, ജോസുകുട്ടി എന്നിവരും പ്രതികളാണ്.