Advertisment

കലാലയങ്ങളിൽ സമരം വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് കെ.ടി ജലീൽ

New Update

തിരുവനന്തപുരം : കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. ഒരു സമരങ്ങളും പാടില്ലെന്ന വിധി ജനാധിപത്യത്തെ തന്നെ ബാധിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. യൂണിയൻ പ്രവർത്തനം സാധൂകരിച്ച് സർക്കാർ ഓർഡിനൻസ് കൊണ്ടുവരാനൊരുങ്ങുമ്പോഴാണ് കോടതി ഇടപെടൽ.

Advertisment

publive-image

കലാലയ രാഷ്ട്രീയത്തിനെതിരെ നേരത്തെയും പല കോടതി വിധികളുണ്ട്. സമരങ്ങളൊന്നും പാടില്ലെന്ന് കോടതി വ്യക്തമാക്കുമ്പോൾ വിദ്യാർത്ഥി സംഘനടകൾ മാത്രമല്ല വെട്ടിലായത്. കലാലയങ്ങളിലെ രാഷ്ട്രീയവും യൂണിയൻ പ്രവർത്തനവും നിയമവിധേയമാക്കാൻ ഒരുങ്ങുന്ന സർക്കാറിനും ഇത്

തിരിച്ചടിയാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓർഡിനൻസിൻറെ കരട് നിയമവകുപ്പിൻറെ പരിഗണനയിലാണ്.

പ്രതിപക്ഷനേതാവും വിവിധ വിദ്യാർത്ഥി സംഘടനകളും സർക്കാർ അപ്പീൽ പോകണമെന്നാണ് ആവശ്യപ്പെട്ടത്. പുതിയ സാഹചര്യത്തിൽ അപ്പീലിൽ തീരുമാനമായ ശേഷമേ സർക്കാറിന് ഓർ‍ഡിനൻസ് ഇറക്കാനാകൂ.

highcourt kt jaleel
Advertisment