ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ ഗുണം ചെയ്യില്ലെന്നും ഇത് കഴിച്ചവരില്‍ മരണനിരക്ക് കൂടുതലാണെന്നും അമേരിക്കയില്‍ പഠനം

New Update

വാഷിംഗ്ടണ്‍: കൊവിഡിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമല്ലെന്നും ഇത് കഴിക്കുന്ന രോഗികളില്‍ മരണനിരക്ക് കൂടുതലാണെന്നും അമേരിക്കയില്‍ പഠനം. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

publive-image

368 രോഗികളിലാണ് പഠനം നടത്തിയത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ച 97 പേരില്‍ 27 ശതമാനമാണ് മരണനിരക്കെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ മരുന്ന് ഉപയോഗിക്കാത്ത 158 രോഗികളില്‍ 11 ശതമാനമായിരുന്നു മരണനിരക്ക്.

യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയ, കൊളംബിയ വിഎ ഹെല്‍ത്ത് കെയര്‍ സിസ്റ്റം, സൗത്ത് കരോലിന സര്‍വകലാശാല എന്നിവരാണ് പഠനം നടത്തിയത്.

Advertisment