ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/post_attachments/pSpOAJRFk9ufBTV4cXkS.jpg)
തിരുവനന്തപുരം: ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശന നടപടികൾ ജൂലായ് 29 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലായ് 24 എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം പ്രവേശനം പൂർണമായും ഓൺലൈനായിരിക്കും.
Advertisment
അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. ഓഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും.
ജൂലൈ 29 മുതൽ ഓഗസ്റ്റ് 14 വരെ ഈ സംവിധാനമുണ്ടായിരിക്കും. സ്വന്തമായി അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് അടുത്തുള്ള സ്കൂളുകളിലെ സഹായ കേന്ദ്രങ്ങളെ സമീപിക്കാം. സംശയം ദുരീകരിക്കുന്നതിനു ജില്ല, മേഖല, സംസ്ഥാന തലത്തിൽ പ്രത്യേക സംവിധാനങ്ങളുമുണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us