New Update
പത്തനംതിട്ട; നോട്ട്ബുക്കിലെ പേജ് കീറിയെടുത്ത് വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തെഴുതി രണ്ടാം ക്ലാസുകാരന്‍ ഗൗതം . കുഞ്ഞക്ഷരങ്ങളിൽ തെളിഞ്ഞത് താൻ പഠിക്കുന്ന വെച്ചൂച്ചിറ കുന്നം ഗവ. എൽപി സ്കൂളിന്റെ ദുരവസ്ഥ. മേൽക്കൂരയിളകി ഏതുനിമിഷവും നിലംപതിക്കാവുന്ന സ്കൂളിനെക്കുറിച്ചുള്ള ആശങ്ക ഗൗതം ഈ കത്തിലൂടെ മന്ത്രി സി.രവീന്ദ്രനാഥിനെ അറിയിക്കുകയാണ്.
Advertisment
തനിക്കും കൂട്ടുകാരായ രഹനയ്ക്കും അൻസിലിനുമൊക്കെ മഴപെയ്യുമ്പോൾ പേടിയാകുന്നെന്ന് ഗൗതം പറയുന്നു.
സ്കൂളിന്റെ പരിസരം ഇഴജന്തുക്കളുടെ താവളമാണെന്നും സഹപാഠിയുടെ അമ്മയ്ക്ക് ഏതാനും ആഴ്ചകൾക്ക് മുൻപ് പാമ്പ് കടിയേറ്റെന്നും പറഞ്ഞാണ് ഗൗതം സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഇടപെടൽ ആവശ്യപ്പെട്ട് കത്തവസാനിപ്പിക്കുന്നത്.