പത്തനംതിട്ട ; നോട്ട്ബുക്കിലെ പേജ് കീറിയെടുത്ത് വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തെഴുതി രണ്ടാം ക്ലാസുകാരന്‍ ഗൗതം . കുഞ്ഞക്ഷരങ്ങളിൽ തെളിഞ്ഞത് താൻ പഠിക്കുന്ന വെച്ചൂച്ചിറ കുന്നം ഗവ. എൽപി സ്കൂളിന്റെ ദുരവസ്ഥ. മേൽക്കൂരയിളകി ഏതുനിമിഷവും നിലംപതിക്കാവുന്ന സ്കൂളിനെക്കുറിച്ചുള്ള ആശങ്ക ഗൗതം ഈ കത്തിലൂടെ മന്ത്രി സി.രവീന്ദ്രനാഥിനെ അറിയിക്കുകയാണ്.
/sathyam/media/post_attachments/euMF3Ul6kwpG3BwQWxkX.jpg)
തനിക്കും കൂട്ടുകാരായ രഹനയ്ക്കും അൻസിലിനുമൊക്കെ മഴപെയ്യുമ്പോൾ പേടിയാകുന്നെന്ന് ഗൗതം പറയുന്നു.
സ്കൂളിന്റെ പരിസരം ഇഴജന്തുക്കളുടെ താവളമാണെന്നും സഹപാഠിയുടെ അമ്മയ്ക്ക് ഏതാനും ആഴ്ചകൾക്ക് മുൻപ് പാമ്പ് കടിയേറ്റെന്നും പറഞ്ഞാണ് ഗൗതം സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഇടപെടൽ ആവശ്യപ്പെട്ട് കത്തവസാനിപ്പിക്കുന്നത്.