ഫിലിം ഡസ്ക്
Updated On
New Update
മുംബൈ: ഹിന്ദി സിനിമ-സീരിയല്‍ നടി ഹിമാനി ശിവപുരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹിമാനി തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റാ​ഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലാണ് ഹിമാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Advertisment
അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും നടി ആവശ്യപ്പെട്ടു. "എനിക്ക് 60 വയസ്സായതിനാല്‍ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഞാനൊരു പ്രമേഹ രോ​ഗികൂടിയാണ്. എവിടെ നിന്നാണ് രോ​ഗം പിടിപ്പെട്ടതെന്ന് അറിയില്ല.