New Update
പ്രമുഖ ഹിന്ദി സീരിയല്‍ താരം കരണ്‍ മേഹ്റ അറസ്റ്റില്‍. ഭാര്യയും നടിയുമായ നിഷ റാവല്‍ നല്‍കിയ പരാതിയിലാണ് ഗോരേഗാവ് പൊലീസ് നടനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടായ കലഹത്തെ തുടര്‍ന്നാണ് കരണിനെതിരെ നിഷ പരാതി നല്‍കിയത് എന്നാണ് സൂചന. നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.
Advertisment
ഹിന്ദി സീരിയല്‍ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്ബതികളായിരുന്നു കരണ്‍ മേഹ്റയും നിഷ റാവത്തും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് കരണ്‍.
നിരവധി ആരാധകരും ഈ സീരിയലിലൂടെ കരണ്‍ നേടിയിരുന്നു. ഇരുവരും ഒന്നിച്ച് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്