ഇന്ന് ജൂണ്‍ 27: ഹെലന്‍ കെല്ലര്‍ ദിനവും അന്താരാഷ്ട്ര കൈതച്ചക്ക ദിനവും ഇന്ന്: പി.റ്റി ഉഷയുടെയും കാര്‍ത്തിക നായരുടെയും കെവിന്‍ പീറ്റേഴ്‌സണിന്റെയും ജന്മദിനം: ബ്രിട്ടീഷുകാര്‍ ബ്യൂണസ് അയേഴ്‌സ് പട്ടണം പിടിച്ചടക്കിയതും കൊറിയന്‍ യുദ്ധമുന്നണിയിലേക്ക് സൈന്യത്തെ അയക്കാന്‍ അമേരിക്ക തീരുമാനിച്ചതും ലോകത്തെ ആദ്യ എ.ടി.എം ലണ്ടനിലെ എന്‍ഫീല്‍ഡില്‍ സ്ഥാപിച്ചതും ചരിത്രത്തില്‍ ഇതെദിവസം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും. !

New Update

publive-image

Advertisment

1198 മിഥുനം 12
അത്തം / നവമി
2023 ജൂണ്‍ 27, ചൊവ്വ
കൊട്ടിയൂര്‍ മഹാക്ഷേത്രം : അത്തം ചതുശ്ശതം, വാളാട്ടം , കലശപൂജ

ഇന്ന്;

ഹെലന്‍ കെല്ലര്‍ ദിനം !
********

അന്തഃരാഷ്ട്ര കൈതച്ചക്ക ദിനം!
. ***********
(International Pineapple Day)

ചെറുകിട നാമമാത്ര സംരംഭ ദിനം !
. **************
(Micro, Small & Medium Sized Enterprises Day)
ദേശീയ ഉള്ളി ദിനം !
. ********
(National Onion Day)

ദേശീയ സണ്‍ഗ്ലാസസ് ദിനം !
. ***********
(National Sunglasses Day)

. World Arak (ചാരായം) Day !
. ***********
. Industrial Workers Of The World Day !

ഉറങ്ങുന്നവരുടെ ഓര്‍മ്മപ്പെരുന്നാള്‍!
**************
< The Seven Sleepers ( അറബിക് - ആസ് ഹാബുല്‍ കഹ്ഫ് 'companions of the cave') (ബൈബിളിലും ഖുര്‍ആനിലും വിവരിച്ച ഏഴു വിശ്വാസികളായ യുവാക്കളുടെ കഥയാണ് ആസ് ഹാബുല്‍ കഹ്ഫിന്റെ സംഭവം. സത്യ മതത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ രാജാവിന്റെ ഒരു ഉപദ്രവത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ഗുഹയില്‍ കയറിയ ഈ 7 പേര്‍ അവിടെ ഉറങ്ങി പോവുകയും വര്‍ഷങ്ങള്‍ക്കു ശേഷം ഉണര്‍ന്നു ലോകത്തിനു മുന്‍പില്‍ എത്തുകയും ചെയ്തതായാണ് വിവരണം. 250 എഡി എഫെസൊസ് നഗരത്തില്‍ ആണ് സംഭവം നടക്കുന്നത്. ജോര്‍ദാനിലെ അമ്മാന്‍ പട്ടണത്തിലാണ് ഈ ഗുഹ കണ്ടെത്തിയിട്ടുള്ളത്. ഖുര്‍ആന്‍ 18മത് അദ്ധ്യായം ഈ സംഭവം വിവരിക്കുന്നുണ്ട് >

* ദേശീയ 'മാനസീകാഘാത അനന്തര
ക്ലേശരോഗ ' ബോധവല്‍ക്കരണ ദിനം!
* താജ്കിസ്ഥാന്‍: ഏകത ദിനം !
* ബ്രസീല്‍: ബഹു (സങ്കര) വംശ ദിനം!
* അമേരിക്ക: ദേശീയ എച്ച് ഐ വി
ടെസ്റ്റിഗ് ദിനം!
* അമേരിക്ക: NationalPTSD Awareness
Day !
* ജിബൂട്ടി : സ്വാതന്ത്ര്യ ദിനം !
* ചെക്ക് റിപ്പബ്ലിക് : കമ്മ്യൂണിസ്റ്റ്
ഭരണത്തിന് ഇരയായവരുടെ ഓര്‍മ്മ
ദിനം!
* USA;
National Orange Blososm Day !
National Ice Cream Cake Day !

ഇന്നത്തെ മൊഴിമുത്ത്
്്
വന്ദേ മാതരം!
സുജലാം സുഫലാം, മലയജശീതളാം,
സസ്യ ശ്യാമളാം, മാതരം!
ശുഭ്രജ്യോത്സ്‌ന പുളകിതയാമിണിം,
ഫുല്ലകുസുമിത ദ്രുമതല ശോഭിണിം,
സുഹാസിനിം, സുമദുര ഭാഷിണിം,
സുഖദാം, വരദാം, മാതരം!
വന്ദേ മാതരം !
(സംസ്‌കൃതം)

. < - ബങ്കിം ചന്ദ്ര ചാറ്റര്‍ജി >
*********
ഇന്ത്യന്‍ ഒളിമ്പിക് അസ്സോസിയേഷന്‍ പ്രസിഡന്റും ഗോള്‍ഡന്‍ ഗേള്‍ എന്നു വിളിക്കപ്പെടുന്ന ഇന്ത്യയിലെ മികച്ച കായിക താരങ്ങളില്‍ ഒരാളും, എക്കാലത്തെയും മികച്ച ഓട്ടക്കാരിയും ആയ പിലാവുള്ളകണ്ടി തെക്കേപ്പറമ്പില്‍ ഉഷ എന്ന പി.റ്റി ഉഷയുടെയും (1964),

തമിഴ്, മലയാളം ചലച്ചിത്രനടി രാധയുടെ (നടി അംബികയുടെ സഹോദരി) മൂത്ത മകളും നടിയുമായ കാര്‍ത്തിക നായരുടെയും (1992),

ഇംഗ്ലണ്ട് ക്രിക്കറ്റ് ടിമിനു വേണ്ടി കളിക്കുന്ന ക്രിക്കറ്റ് കളിക്കാരന്‍ കെവിന്‍ പീറ്റേഴ്‌സണിന്റെയും (1980),

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കുന്ന ക്രിക്കറ്റ് കളിക്കാരന്‍ ഡെയില്‍ വില്യം സ്റ്റെയ്ന്‍ എന്ന ഡെയ്ല്‍ സ്റ്റെയ് നിന്റെയും (1983),

റോയല്‍ സൗദി എയര്‍ഫോഴ്‌സ് പൈലറ്റും, അമേരിക്കയുടെ ബഹിരാകാശ ദൗത്യമായ എസ്.ടി.എസ്-51-ജി യിലെ അംഗവുമായിരുന്ന സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അല്‍ സൗദിന്റെയും (1956),

അമേരിക്കന്‍ ഐക്യനാടുകളിലെ പ്രശസ്തനായ സിനിമാതാരവും സിനിമാ നിര്‍മ്മാതാവും 2002-ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായ പീറ്റര്‍ പാര്‍ക്കറായി വേഷമിട്ടതോടെ ലോക പ്രശസ്തിയാര്‍ജ്ജിച്ച തോബി മാഗ്യിര്‍(1975)ന്റേയും ജന്മദിനം !

ഇന്നത്തെ സ്മരണ !'
*********

ജനറല്‍ സാം മനേക്ള്‍ഷ മ. (1914-2008)
സി.കെ.ഗോവിന്ദന്‍ നായര്‍ മ. (1897-1964)
എ എന്‍ ഇ സുവര്‍ണ്ണവല്ലി മ. (1935-2006)
ചോമന്‍ മൂപ്പന്‍ മ. (1926-2006)
എ.സി. ഷണ്‍മുഖദാസ് മ. (1939-2013)
ക്രിസ്ത്യന്‍ ഏണ്‍ബെര്‍ഗ് മ. (1795-1876)
സര്‍ ജോണ്‍ ലോറന്‍സ് മ. (1811-1879)
ഫ്രെഡി അയര്‍ മ. (1910-1989)
ഗില്‍ബെര്‍ട് ആഷ് വെല്‍ മ. (1916-2014)
ജോ. ജാക്‌സണ്‍ മ. (1928-2018)

മുന്‍ഷി പരമുപിള്ള ജ. (1894-1962)
വിദ്വാന്‍ പി.കേളുനായര്‍ ജ. (1901-1929 )
ക്യാപ്റ്റന്‍ രാജു ജ. (1950-2018)
അകിലന്‍ - പി.വി. അഖിലാണ്ഡം ജ. (1922-1988)
ബങ്കിം ചന്ദ്ര ചാറ്റര്‍ജി ജ. (1838 -1894)
ആര്‍.ഡി. ബര്‍മ്മന്‍ ജ. (1939- 1994)
സുനന്ദ പുഷ്‌കര്‍ ജ. (1962-2014 ),
അഗസ്റ്റസ് ഡി മോര്‍ഗന്‍ ജ. (1806 -1871 )
മേ ഇര്‍വിന്‍ ജ. (1862-1938)
ഹെലന്‍ കെല്ലര്‍ ജ. (1880 -1968)

്്്്്്്
ഇന്ന്,

വര്‍ഗീയ ശക്തികളുമായും സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസ് പുലര്‍ത്തേണ്ട ബന്ധത്തിന് ലക്ഷ്മണരേഖ വേണം' എന്ന അഭിപ്രായക്കാരനും, 1950 ല്‍ കെ. കേളപ്പനെ തോല്‍പ്പിച്ച് കെ.പി.സി.സി പ്രസിഡന്റായും, സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയും, ചെയ്ത സ്വാതന്ത്ര്യ സമര സേനാനിയും രാജ്യസഭാംഗവും മുന്‍ കെപിസിസി പ്രസിഡന്റുമായിരുന്നു സി.കെ.ജി. എന്നറിയപ്പെട്ടിരുന്ന സി.കെ. ഗോവിന്ദന്‍ നായരെയും (7 ജൂലൈ 1897 - 27 ജൂണ്‍ 1964).

എ എന്‍ ഇ സുവര്‍ണ്ണവല്ലി എന്ന പേരില്‍ നാടകങ്ങളും കവിതയും രചിച്ചിരുന്ന എ നാരായണന്‍ എബ്രാന്തിരിയെയും (മെയ് 1, 1935- ജൂണ്‍ 27, 2006)

കേരളത്തിലെ ആദ്യ ആദിവാസി നേതാവും, സി.പി.ഐ(എം.എല്‍) ജില്ലാ കമ്മററി അംഗവും ആദിവാസി ഭൂസംരക്ഷണവേദി കണ്‍വീനറും, അടിമ വേലയ്‌ക്കെതിരെയും കൂലി വര്‍ധനയ്ക്കു വേണ്ടിയും നടന്ന സമരങ്ങളിലെ മുന്നണിപ്പോരാളിയും, തൃശിലേരി, തിരുനെല്ലി കലാപത്തിന്റെ പേരില്‍ എട്ടു വര്‍ഷം ജയിലില്‍ കിടന്ന കൊല്ലപ്പെട്ട നക്‌സലൈറ്റ് നേതാവ് വര്‍ഗ്ഗീസിന്റെ അനുയായി ചോമന്‍ മൂപ്പനെയും (1926-2006 ജൂണ്‍ 27),

കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന സെക്രട്ടറി, കോഴിക്കോട്,മലപ്പുറം ഡി.സി.സി സെക്രട്ടറി, കോഴിക്കോട് ഡിസിസി പ്രസിഡന്റ്, കെ.പി.സി.സി. സെക്രട്ടറി, കെ.പി.സി.സി. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് എസ് അഖിലേന്ത്യാ ട്രഷറര്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്,എന്‍.സി.പി. ദേശീയ പ്രവര്‍ത്തകസമിതി അംഗം, സംസ്ഥാന പ്രസിഡന്റ്,മലബാര്‍ മേഖലാ കാന്‍ഫെഡ് ചെയര്‍മാന്‍, സികെജി സിംപോസിയം സ്ഥിരംസമിതി അംഗം, കേരള ഗ്രന്ഥശാലാ സംഘം കണ്‍ട്രോള്‍ ബോര്‍ഡ് അംഗം തുടങ്ങിയ പദവികള്‍ വഹിക്കുകയും തുടര്‍ച്ചയായി 25 വര്‍ഷം എം.എല്‍.എ. ആകുകയും, 32 വര്‍ഷം ബാലുശ്ശേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുകയും ചെയ്ത കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന എ.സി. ഷണ്‍മുഖദാസിനെയും(5 ജനുവരി 1939 - 27 ജൂണ്‍ 2013),

ഇന്ത്യ-പാക്ക് യുദ്ധത്തില്‍ പ്രമുഖമായ പങ്ക് വഹിക്കുകയും, ഇന്ത്യന്‍ കരസേനയുടെ പരമോന്നത പദവിയായ ഫീല്‍ഡ് മാര്‍ഷല്‍ (കരസൈന്യാധിപന്‍) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയും ആയിരുന്ന സാം ഹോര്‍മുസ്ജി 'സാം ബഹാദൂര്‍' ജംഷെഡ്ജി മനേക്ഷാ എന്ന സാം മാനേക്ഷയെയും (ഏപ്രില്‍ 3, 1914 - ജൂണ്‍ 27, 2008),

പ്രകൃതിജ്ഞന്‍, ജന്തുശാസ്ത്രജ്ഞന്‍, ഭൗമതന്ത്രജ്ഞന്‍, മൈക്രോസ്‌കോപ്പിസ്റ്റ് എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന ഒരു ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ക്രിസ്ത്യന്‍ ഗോട്ട്‌ഫ്രൈഡ് ഏണ്‍ബെര്‍ഗിനെയും (ഏപ്രില്‍ 19, 1795 - ജൂണ്‍ 27, 1876),

ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി,ജലന്ധര്‍ ദൊവാബിന്റെ ചീഫ് കമ്മീഷണര്‍, പഞ്ചാബ് ഭരണബോര്‍ഡ് അംഗം, പഞ്ചാബിന്റെ ചീഫ് കമ്മീഷണര്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ ലണ്ടനിലെ ഇന്ത്യന്‍ കൗണ്‍സിലില്‍ അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖനായ ഒരു ഭരണാധികാരിയായിരുന്ന സര്‍ ജോണ്‍ ലോറന്‍സ് എന്ന ജോണ്‍ ലൈര്‍ഡ് മൈറി നെയും ( 1811 മാര്‍ച്ച് 4 - 1879 ജൂണ്‍ 27),

ഭാഷയും സത്യവും തര്‍ക്കശാസ്ത്രവും, അറിവ് എന്ന പ്രശ്‌നം, തുടങ്ങിയ പുസ്തകങ്ങളിലൂടെ താര്‍ക്കിക സത്യസന്ധത യുടെ പ്രചാരകനായിരുന്ന സര്‍ ആല്‍ഫ്രട് ജൂള്‍സ് ഫ്രെഡി അയറിനെയും(29 October 1910 - 27 June 1989),

യു എസിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിട്യൂട്ടിലെ ജീവരസതന്ത്രജ്ഞനും, ദേശീയ ശാസ്ത്ര അക്കാദമിയുടെ അദ്ധ്യക്ഷനും, കോശ റിസപ്റ്റര്‍ ആദ്യമായി വേര്‍തിരിച്ചെടുത്ത ശാസ്ത്രജ്ഞനും ആയിരുന്ന ഗില്‍ബെര്‍ട് ആഷ് വെല്ലിനെയും (ജൂലൈ 16, 1916 - ജൂണ്‍ 27, 2014),

ആദ്യകാല മലയാള ചലച്ചിത്രങ്ങളുടെ കഥാ - തിരക്കഥാകൃത്തും നാടകകൃത്തും പത്ര പ്രവര്‍ത്തകനുമായിരുന്ന മുന്‍ഷി പരമുപിള്ള എന്നറിയപ്പട്ടിരുന്ന ആര്‍.കെ. പരമേശ്വരന്‍ പിള്ള യെയും(1894 ജൂണ്‍ 27- 16 ജൂണ്‍ 1962),

ഗാന്ധിജിയും സ്വാതന്ത്ര്യസമരവും വിപ്ലവാദര്‍ശങ്ങളും, അക്കാലത്ത് നിലനിന്നിരുന്ന തൊട്ടുകൂടായ്മ, ജാതിസ്പര്‍ദ്ധ ഇവയ്‌ക്കെതിരായി തന്റെ തൂലിക ഉപയോഗിച്ചു നാടകം നടത്തുകയും, കിട്ടിയിരുന്ന തുക സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ചിലവഴിക്കുകയും 27-)0 വയസ്സില്‍ ആത്മഹത്യ ചെയ്യുകയും മലയാള സംഗീത നാടക പ്രസ്ഥാനത്തിന് നിരവധി സംഭാവനകള്‍ നല്‍കുകയും ചെയ്ത വിദ്വാന്‍ പി.കേളുനായരെയും(1901 ജൂണ്‍ 27 -1929 ഏപ്രില്‍ 18 ),

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ 500 ലധികം സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടുള്ള
രാജു ഡാനിയേല്‍ എന്ന ക്യാപ്റ്റന്‍ രാജുവിന്റെയും (27 ജൂണ്‍ 1950-175ep 2018)
വന്ദേമാതരത്തിന്റെ രചയിതാവും, ആനന്ദമഠം അടക്കം ധാരാളം നോവലുകളും, കവിതകളും രചിച്ച ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജിയെയും (27 ജൂണ്‍ 1838 - 8 ഏപ്രില്‍ 1894)

ഗായകനും ബോളിവുഡിലെ തന്നെ സംഗീത രചിയിതാവുമായ സച്ചിന്‍ ദേവ് ബര്‍മ്മന്റെയും (എസ്.ഡി. ബര്‍മ്മന്‍) മീരയുടേയും ഏക മകനും, പ്രശസ്ത ഗായികയായ ആശാബോസ്ലെയുടെ ഭര്‍ത്താവും ആയിരുന്ന പ്രശസ്ത ബോളിവുഡ് സംഗീതജ്ഞന്‍ പഞ്ചംദ എന്നും പഞ്ചം എന്നും ചുരുക്കനാമത്തില്‍ വിളിക്കപെട്ടിരുന്ന ആര്‍.ഡി. ബര്‍മ്മന്‍ എന്ന രാഹുല്‍ ദേവ് ബര്‍മ്മനെയും(ജൂണ്‍ 27, 1939-ജനുവരി 4, 1994),

ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയും കരസേനയില്‍ ലഫ്.കേണലായിരുന്ന പുഷ്‌കര്‍ദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും പുത്രിയും മുന്മന്ത്രിയും കോണ്‍ഗ്രസ് എം പിയുമായ ശശി തരൂരിന്റെ പത്‌നിയും ആയിരുന്ന സുനന്ദ പുഷ്‌കറിനെയും ( 1964 ജൂണ്‍ 27 - 2014 ജനുവരി 17),

ഗണിതശാസ്ത്രത്തില്‍ വിശ്ലേഷണം (Analysis), തര്‍ക്കശാസ്ത്രം (Logic) തുടങ്ങിയ മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കുകയും, തര്‍ക്കശാസ്ത്രത്തിന്റെ പരമ്പരാഗത സിദ്ധാന്തങ്ങളെ ഗണിതശാസ്ത്രരീതികളിലൂടെ പരിഷ്‌കരിച്ചുകൊണ്ട് തര്‍ക്കശാസ്ത്രത്തിനു പുതിയൊരു രൂപം നല്‍കുകയും, ലണ്ടന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളും അതിന്റെ ആദ്യത്തെ പ്രസിഡന്റും, റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ സെക്രട്ടറിയും ആയിരുന്ന മധുരയില്‍ ജനിച്ച ഒരു ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞനായ അഗസ്റ്റസ് ഡി മോര്‍ഗനെയും(1806 ജൂണ്‍ 27-1871 മാര്‍ച്ച് 18 ),

ലോകത്തിലെ ആദ്യകാല ചലച്ചിത്രങ്ങളിലൊന്നായ ദ കിസ്സില്‍ മേ അഭിനയിച്ച ഒരു കനേഡിയന്‍ നടിയും ഗായികയും ആയിരുന്ന ജോര്‍ജ്ജീന മേയ് ക്യാമ്പല്‍ എന്ന മേ ഇര്‍വിനെയും(ജൂണ്‍ 27, 1862 - ഒക്ടോബര്‍ 22, 1938),

പത്തൊന്‍പതുമാസം മാത്രം പ്രായമുള്ളപ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവര്‍ സ്വപ്രയത്‌നം കൊണ്ട് സാഹിത്യം, സാമൂഹ്യപ്രവര്‍ത്തനം,അധ്യാപനം എന്നീ രംഗങ്ങളില്‍ കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോല്‍പിച്ച അമേരിക്കന്‍ വനിതയായ ഹെലന്‍ ആദംസ് കെല്ലര്‍(ജൂണ്‍ 27, 1880 - ജൂണ്‍ 1, 1968),

ഒരു അമേരിക്കന്‍ ടാലന്റ് മാനേജറും പ്രശസ്തമായ ജാക്‌സണ്‍ സംഗീത കുടുംബത്തിലെ കാരണവrum പ്രശസ്ത സംഗീതജ്ഞര്‍ മൈക്കല്‍ ജാക്‌സണ്‍, ജാനറ്റ് ജാക്‌സണ്‍ എന്നിവരുടെ പിതാvumaaya ജോസഫ് വാള്‍ട്ടര്‍ 'ജോ' ജാക്‌സNEyum (ജനനം 1929- 27,ജൂണ്‍ - 2018) ഓര്‍മ്മിക്കുന്നു.

ചരിത്രത്തില്‍ ഇന്ന്...
*********
1806 - ബ്രിട്ടീഷുകാര്‍ ബ്യൂണസ് അയേഴ്‌സ് പട്ടണം പിടിച്ചെടക്കി.

1950 - കൊറിയന്‍ യുദ്ധമുന്നണിയിലേക്ക് സൈന്യത്തെ അയക്കാന്‍ അമേരിക്ക തീരുമാനിച്ചു.

1953 - ജോസഫ് ലാനിയല്‍ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി.

1954 - ലോകത്തിലെ ആദ്യത്തെ അണുശക്തി നിലയം മോസ്‌കോക്ക് സമീപം ഓബ്‌നിന്‍സ്‌കില്‍ പ്രവര്‍ത്തനമാരംഭിച്ചു.

1967 - ലോകത്തെ ആദ്യ എ.ടി.എം ലണ്ടനിലെ എന്‍ഫീല്‍ഡില്‍ സ്ഥാപിച്ചു.

1974 - അമേരിക്കന്‍ പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സന്‍ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചു.

1976 - എയര്‍ ഫ്രാന്‍സിന്റെ 139 നമ്പര്‍ വിമാനം പാരീസിലേക്കുള്ള യാത്രാമദ്ധ്യേ പി.എല്‍.ഒ. പോരാളികള്‍ റാഞ്ചി, ഉഗാണ്ടയിലെ എന്റെബ്ബെയില്‍ ഇറക്കി.

1977 - ഫ്രാന്‍സ് അതിന്റെ കോളനിയായിരുന്ന ജിബൗട്ടിക്ക് സ്വാതന്ത്ര്യം നല്‍കി.

1979 - മുഹമ്മദ് അലി ബോക്‌സിങ് രംഗത്തു നിന്നും വിരമിച്ചു.

1998 - മലേഷ്യയിലെ ക്വലാലമ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി.

2007 - ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ സ്ഥാനമൊഴിഞ്ഞു. ഗോര്‍ഡന്‍ ബ്രൗണ്‍ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

2013 - നാസ , സൂര്യനെ നിരീക്ഷിക്കുന്നതിനുള്ള ബഹിരാകാശ പേടകമായ ഇന്റര്‍ഫേസ് റീജിയന്‍ ഇമേജിംഗ് സ്‌പെക്ട്രോഗ്രാഫ് വിക്ഷേപിച്ചു.

2014 - ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് പതിനാല് പേര്‍ മരിച്ചു .

2015 - ഫോര്‍മോസ ഫണ്‍ കോസ്റ്റ് തീ : തായ്വാനിലെ ഒരു വിനോദ വാട്ടര്‍ പാര്‍ക്കില്‍ പൊടിപടലങ്ങളുണ്ടായി ,
15 പേര്‍ കൊല്ലപ്പെടുകയും 497 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,199 പേര്‍ ഗുരുതരാവസ്ഥയില്‍.

2017 - ഉക്രേനിയന്‍ ഓര്‍ഗനൈസേഷനുകളുടെയും ലോകമെമ്പാടുമുള്ള ഉക്രേനിയന്‍ കണക്ഷനുകളുള്ള എതിരാളികളുടെയും പെത്യ മാല്‍വെയര്‍ ടാര്‍ഗെറ്റ് വെബ്സൈറ്റുകള്‍ ഉപയോഗിച്ച് ശക്തമായ സൈബര്‍ ആക്രമണങ്ങളുടെ ഒരു പരമ്പര .

. By ' ടീം തത്ത്വമസി - ജ്യോതിര്‍ഗ്ഗമയ '

Advertisment