സൗദി: ഭാഗിക ലോക്‌ഡൗൺ ആവശ്യമായേക്കാമെന്ന് ആഭ്യന്തര വകുപ്പ്

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, April 19, 2021

ജിദ്ദ: കൊറോണാ രോഗബാധയും മരണ നിരക്കും ആശങ്കപ്പെടുത്തുന്ന വിധം തുടരുകയാണെങ്കിൽ രാജ്യത്ത് ഭാഗികമായ ലോക്ഡൗൺ വേണ്ടി വന്നേക്കുമെന്ന് സൗദി അറേബ്യയിലെ ആഭ്യന്തര വകുപ്പ് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്ക് പ്രകാരം മരണ സംഖ്യ പതിമൂന്ന് ആണ്. ഈ സംഖ്യ കുറെ കാലത്തിന് ശേഷം ഇതാദ്യമായാണ്. അപ്രകാരം പുതിയ രോഗബാധിതരുടെ എണ്ണം ആയിരത്തിന് താഴെയായി തുടരുകയുമാണ് – 916.

കൊറോണാ ബാധിതരുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും എന്നതിൽ ഉണ്ടാകുന്ന വർദ്ധനവ് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് കൊറോണാ പത്രസമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം ഔദ്യോഗിക വാക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽശൽഹൂബ് അറിയിച്ചു.

അതോടൊപ്പം, കൊറോണാ മുൻകരുതലുകൾ പാലിക്കാതെയുള്ള സംഭവങ്ങൽ വർദ്ധിക്കുകയു മാണ്. ഇക്കാര്യങ്ങളെല്ലാം ഭാഗികമായെങ്കിലും ലോക്ഡൗൺ അനിവാര്യമാക്കുന്നത്തിലേക്ക് കാര്യങ്ങളെ എത്തിക്കുകയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തൽ. രാജ്യത്താകെ ഇരുപത്തി ഏഴായിരം പ്രോട്ടോകോൾ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി വാക്താവ് വെളിപ്പെടുത്തി. മുൻകരുതൽ നടപടികൾ ലംഘിക്കുന്ന സംഭവങ്ങൾ ചില സെലിബ്രിറ്റികളിൽ നിന്ന് വരെ ഉണ്ടായെന്നും അത്തരം യാതൊന്നും അനുവദിക്കില്ലെന്നും അൽശൽഹുബ് പറഞ്ഞു.

സമ്പൂർണ ലോക്ഡൗൺ അല്ല ആലോചനയിൽ. അതേസമയം, സ്ഥിതി ആശങ്കയിൽ തുടരുകയാണെ ങ്കിൽ ഏർപ്പെടുത്താൻ ഉദ്യേശിക്കുന്ന നടപടികളിൽ ചില ബിസിനസ്സുകൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരൽ, ഗതാഗതം നിർത്തിവെക്കൽ, ചില നഗരങ്ങൾക്ക് ലോക്ഡൗൺ ഏർപ്പെടുത്തൽ എന്നിവ ഉൾപ്പെടും.

×