Advertisment

ഹോണ്ടയുടെ പതിനൊന്നാം തലമുറ സിവിക്ക് സെഡാന്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചു

author-image
admin
New Update

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പതിനൊന്നാം തലമുറ സിവിക്ക് സെഡാന്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. നോര്‍ത്ത് അമേരിക്കന്‍ വിപണിയിലാണ് വാഹനത്തിന്‍റെ ആദ്യാവതരണം  എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രദര്‍ശിപ്പിച്ച പ്രോട്ടോടൈപ്പുമായി വളരെ സാദൃശ്യമുള്ളതാണ് പുത്തന്‍  ഹോണ്ട സിവിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസൈനിംഗില്‍ വീതിയേറിയതും താഴ്ന്നതുമായ പ്രകൃതം തുടരുന്നു. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ സിവിക്കിന് 32 എംഎം നീളം കൂടുതലാണ്. പുതിയ ഹോണ്ട സിവിക്കിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,673 എംഎം, 1,800 എംഎം, 1,414 എംഎം എന്നിങ്ങനെയാണ്. വീല്‍ബേസ് 35 എംഎം വര്‍ധിച്ചു. 2,735 മില്ലിമീറ്ററാണ് വീല്‍ബേസ്. വീതി ഒരു മില്ലിമീറ്റര്‍ വര്‍ധിച്ചപ്പോള്‍ ഉയരം 19 എംഎം കുറഞ്ഞു. ബൂട്ട് ശേഷി നൂറ് ലിറ്റര്‍ കുറഞ്ഞു. ഇപ്പോള്‍ 419 ലിറ്ററാണ്.

മുന്നില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സംയോജിപ്പിച്ചതും തിരശ്ചീനമായി സ്ഥാപിച്ചതുമായ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ബോഡിയുടെ നിറമുള്ള ഗ്രില്‍ എന്നിവ ലഭിച്ചു. പുതു തലമുറ ഹോണ്ട  എച്ച്ആര്‍ വി മോഡലില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് മുന്നിലെ ഡിസൈന്‍. കറുപ്പില്‍ തീര്‍ത്ത വലിയ ഫോഗ് ലാംപ് ഹൗസിംഗ് സഹിതം മുന്നില്‍ പുതിയ ബംപര്‍ നല്‍കി. ബോഡിയുടെ മുഴുവന്‍ നീളത്തിലുമായി നല്‍കിയ ഷോള്‍ഡര്‍ ലൈന്‍ റാപ്പ്എറൗണ്ട് ടെയ്ല്‍ലാംപുകളിലേക്ക് ലയിച്ചു.

പിറകില്‍, ലളിതമായി നീളത്തില്‍ കുത്തനെ നല്‍കിയ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ കാണാം.

ബംപര്‍, ടെയ്ല്‍ഗേറ്റ് എന്നിവ പുതിയതാണ്. ലിഫ്റ്റ്ബാക്ക് സ്റ്റൈലിംഗ് ലഭിച്ചതാണ് നിലവിലെ

മോഡലെങ്കില്‍ പുതിയ മോഡലിന് പിറകില്‍ യഥാര്‍ത്ഥ സെഡാന്‍ പ്രൊഫൈല്‍ നല്‍കി.

2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഹൃദയം. ഈ എഞ്ചിന്‍ 6,500

ആര്‍പിഎമ്മില്‍ 160 ബിഎച്ച്പി കരുത്തും 4,200 ആര്‍പിഎമ്മില്‍ 186 എന്‍എം ടോര്‍ക്കും

പരമാവധി ഉല്‍പ്പാദിപ്പിക്കും. ഉയര്‍ന്ന വേരിയന്റുകളില്‍ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍,

ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നല്‍കും. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 182 ബിഎച്ച്പി

കരുത്തും 1,700 ആര്‍പിഎമ്മില്‍ 240 എന്‍എം ടോര്‍ക്കും പരമാവധി പുറപ്പെടുവിക്കും. സിവിടി

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനുകളിലും ട്രാന്‍സ്‍മിഷന്‍. ഡ്രൈവിംഗ് അസിസ്റ്റന്‍സ്,സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന ‘ഹോണ്ട സെന്‍സിംഗ്’ പാക്കേജ് പുതിയ സിവിക് സെഡാനില്‍ സ്റ്റാന്‍ഡേഡായി നല്‍കി.

പുതിയ മോഡലിന്‍റെ ഇന്‍റീരിയറും വേറിട്ടതാണ്. 7 ഇഞ്ച് മുതല്‍ 9 ഇഞ്ച് വരെ വലുപ്പമുള്ള,

ഉയര്‍ന്നുനില്‍ക്കുന്ന സ്‌ക്രീനിലേക്ക് മിക്ക മള്‍ട്ടിമീഡിയ ഫംഗ്ഷനുകളും ഉള്‍പ്പെടുത്തി. വയര്‍ലെസ്  ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുമായി പൊരുത്തപ്പെടുന്നതാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം. ടൂറിംഗ് വകഭേദത്തിന് നല്‍കുന്നത് 10.2 ഇഞ്ച് പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ്  കണ്‍സോള്‍ ആണ്. മറ്റ് വേരിയന്റുകള്‍ക്ക് 7 ഇഞ്ച് സ്‌ക്രീന്‍ ലഭിച്ചു. ഈ വാഹനം എന്ന് ഇന്ത്യയിലേക്ക് എത്തും എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

honda
Advertisment