CB125R അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാന്‍ ഹോണ്ട

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

CB125R അടിസ്ഥാനമാക്കി പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കാന്‍ ഹോണ്ട ഒരുങ്ങുന്നു.ഇതിന്റെ ഭാഗമായി ഹോണ്ടയുടെ ഇവി മോഡലിന്റെ പേറ്റന്റ് ചിത്രങ്ങളും പുറത്തുവന്നു.

Advertisment

publive-image

ഇതോടെ ഒരു പൂർണ ഇലക്ട്രിക് എൻട്രി ലെവൽ മോട്ടോർസൈക്കിളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഹോണ്ട സ്ഥിരീകരിച്ചു. ഇത് പെട്രോൾ CB125R-ന്റെ ചാസി ഭാഗങ്ങളുമായി വളരെയധികം സാമ്യതകൾ വെളിപ്പെടുത്തുന്നു.

പേറ്റന്റ് ചിത്രങ്ങൾ ബൈക്കിന്റെ പൂർണമായ ഒരു രൂപത്തെ കുറിച്ച് വ്യക്തമായ സൂചനയാണ് നൽകുന്നത്. പേറ്റന്റുകളിൽ കാണിച്ചിരിക്കുന്ന വിശദാംശങ്ങൾ ഇത് തീർച്ചയായും ഒരു കൺസെപ്റ്റ് മോഡലിനേക്കാൾ കൂടുതലാണെന്ന് സൂചിപ്പിക്കുന്നു.

അതിനാൽ ഇലക്ട്രിക് ബൈക്കിന്റെ അവതരണം അടുത്തു തന്നെയുണ്ടാകുമെന്ന പ്രതീക്ഷ നൽകുന്നു. എന്നിരുന്നാലും ഒരു ഇലക്ട്രിക് ഡ്രൈവ്ട്രെയിനിനുള്ള ഹൗസിംഗും ബോഡിയും ഫ്രെയിമും CB125-ന് സമാനമാണെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമായി കാണാൻ കഴിയും.

honda cb125r auto news
Advertisment