തായ്‌വാൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് ഹോണ്ട ഫോർസ 350 മാക്സി സ്കൂട്ടർ

New Update

തായ്‌വാൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് ഹോണ്ട ഫോർസ 350 മാക്സി സ്കൂട്ടർ. 2,58,000 ന്യൂ തായ്‌വാൻ ഡോളറാണ് മസ്‌കുലർ സ്കൂട്ടറിന്റെ എക്സ്ഷോറൂം വില. അതായത് ഏകദേശം 6.55 ലക്ഷം രൂപ.

Advertisment

publive-image

ഫോർസ 350 അടുത്തിടെ തായ്‌ലൻഡിലും ചുവടുവെച്ചിരുന്നു. ഫോർസ 300-ന്റെ പകരക്കാരനാണ് പുതിയ മോഡൽ. പഴയ മോഡലിന്റെ പരിമിതമായ യൂണിറ്റ് ഇന്ത്യയിലും ഹോണ്ട വിറ്റഴിച്ചിരുന്നു.

എന്നാൽ ആഭ്യന്തര വിപണിയിൽ വളർന്നു വരുന്ന മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് ഹോണ്ട ഫോർസ അടുത്ത വർഷത്തോടു കൂടി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 350 സിസി എഞ്ചിനിലേക്ക് ചേക്കേറിയെങ്കിലുംഫോർസ 300-ന്റെ അതേ സ്റ്റൈലിംഗാണ് പിൻഗാമി മുമ്പോട്ടു കൊണ്ടുപോകുന്നത്.

honda forza 350 auto news
Advertisment