സത്യം ഡെസ്ക്
Updated On
New Update
ഉപഭോക്താക്കള്‍ക്കായി ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിച്ച് ഹോണ്ട. ഇതിനോടകം തന്നെ വിവിധ നിര്‍മ്മാതാക്കള്‍ വ്യത്യസ്തമായ ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Advertisment
വാഹനത്തിന്റെ വിലയുടെ 95 ശതമാനം വരെ ധനസഹായം നല്‍കി ഹോണ്ട ഇരുചക്ര വാഹനം സ്വന്തമാക്കാന്‍ ഈ ഓഫര്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. ആദ്യത്തെ മൂന്ന് മാസത്തെ പ്രതിമാസ ഗഡു ബാക്കിയുള്ള വായ്പ കാലയളവിലെ ഇഎംഐ തുകയുടെ 50 ശതമാനമായിരിക്കും എന്നതാണ് പ്രധാന സവിശേഷത.
ഉപഭോക്താവിന് 36 മാസം വരെ കാലാവധി തെരഞ്ഞെടുക്കാനും സാധിക്കും. ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമാണ് ഈ സ്‌കീം ലഭ്യമാകുന്നത്.
പുതിയ ഹോണ്ട ഇരുചക്രവാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നതും ഈ ഓഫര്‍ നേടാന്‍ ആഗ്രഹിക്കുന്നതുമായ ഉപഭോക്താക്കള്‍ അവരുടെ അടുത്തുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെടുകയും സ്‌കീമിന്റെ ലഭ്യത പരിശോധിക്കുകയും വേണം.