ഹീറോയ്ക്ക് പിന്നാലെ ഓണ്‍ലൊന്‍ ബുക്കിംഗ് കൊഴുപ്പിക്കാനൊരുങ്ങി ഹോണ്ടയും!

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഹീറോയ്ക്ക് പിന്നാലെ ഓണ്‍ലൊന്‍ ബുക്കിംഗ് കൊഴുപ്പിക്കാനൊരുങ്ങി ഹോണ്ടയും. റോയല്‍ എന്‍ഫീല്‍ഡ്, സുസുക്കി തുടങ്ങിയവരൊക്കെ ഈ പാതയിലേക്ക് നേരത്തെ തന്നെ ചേക്കേറിയിരുന്നു.

Advertisment

ഉപഭോക്താക്കളുടെ സുരക്ഷിതത്വം, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നതെന്ന് ഹോണ്ട വക്താവ് വ്യക്തമാക്കി.

publive-image

ഉപയോക്താക്കള്‍ക്ക് കമ്പനി നിരയിലെ എല്ലാ ഇരുചക്രവാഹനങ്ങളും കാണാനും തെരഞ്ഞെടുക്കാവുന്ന വകഭേദം, കളര്‍, ഇഷ്ടമുള്ള ഒരു അംഗീകൃത ഹോണ്ട ഡീലര്‍ എന്നിവ കാണാനും കഴിയും. മുഴുവന്‍ ബുക്കിംഗ് പ്രക്രിയയും ആറ് ഘട്ടങ്ങളിലൂടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ബുക്ക് ചെയ്യുന്ന വാഹനം വേഗത്തിലും തടസ്സമില്ലാതെയും ഹോം ഡെലിവറിയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ഉപയോക്താക്കള്‍ കമ്പനിയുടെ ഔദോഗിക വെബ്‌സൈറ്റ് (https://www.honda2wheelersindia.com/BookNow) സന്ദര്‍ശിക്കേണ്ടതുണ്ട്.

honda honda online booking auto news
Advertisment