തിരുവനന്തപുരത്ത് പുതിയ ബിഗ്‌വിങ് ഷോറൂമുമായി ഹോണ്ട

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 1, 2021

തിരുവനന്തപുരം:ഹൈനെസ് സിബി350മായി ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് പ്രവേശിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വലിയ പ്രീമിയം ബൈക്കുകള്‍ക്കായി തിരുവനന്തപുരത്ത് പുതിയ ബിഗ്‌വിങ് ഷാറും ആരംഭിച്ചു. തിരുവനന്തപുരം പാപ്പനംകോട് കൈമനത്ത് സര്‍ക്കാര്‍ വനിത പോളിടെക്ക്നിക്കിന് എതിര്‍വശത്താണ് പുതിയ ഷോറൂം.

സെപ്റ്റംബറില്‍ അവതരിപ്പിച്ച ഹൈനെസ് സിബി350 ഇടത്തരം മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്ക് ആവേശമായിട്ടുണ്ടെന്നും മികച്ച സ്വീകരണമാണ് പ്രാഥമികമായി ലഭിക്കുന്നതെന്നും ഉപഭോക്താക്കളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നതിനായി ഹോണ്ടയുടെ ബിഗ് വിങ് സ്റ്റോറുകള്‍ വ്യാപിപ്പിക്കുകയാണ് അടുത്ത പടിയെന്നും ഇതിന്റെ ഭാഗമായി ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിക്കായി തിരുവനന്തപുരത്ത് ബിഗ്‌വിങ് ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ പുതിയ പ്രീമിയം ഔട്ട്ലെറ്റിലൂടെ തിരുവനന്തപുരത്തെ ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുകയാണ് ലക്ഷ്യമെന്നും ഷോറൂം ഉദ്ഘാടന വേളയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഗുര്‍ഗാവില്‍ ബിഗ്‌വിങ് ഷോറൂം തുറന്നുകൊണ്ടാണ് ഹോണ്ട ടൂവീലേഴ്സ് പ്രീമിയം മോട്ടോര്‍ സൈക്കിള്‍ ബിസിനസിലേക്ക് പ്രവേശിച്ചത്. ഈ സാമ്പത്തിക വര്‍ഷം അവസാനി ക്കുംമ്പോള്‍ രാജ്യത്ത് 50 ബിഗ്‌വിങ് ഔട്ട്ലെറ്റുകളാക്കും.

വലിയ മെട്രോകളിലെ ബിഗ്‌വിങ് ഷോറൂമുകളാണ് ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റീട്ടെയിലിനെ നയിക്കുന്നത്. ഹോണ്ട പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലെ ഉല്‍പ്പന്നങ്ങളെല്ലാം ബിഗ്‌വിങിലുണ്ടാകും. ഏറ്റവും പുതിയ ഹൈനെസ് സിബി350, 2020ലെ സിബിആര്‍1000ആര്‍ആര്‍-ആര്‍, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി,ആഫ്രിക്ക ട്വിന്‍ തുടങ്ങിയവയെല്ലാം ഹോണ്ട ആരാധകരെ ഷോറൂമില്‍ ആവേശം കൊള്ളിക്കും.

പ്രദര്‍ശിപ്പിച്ചിട്ടുള്ള വാഹനങ്ങളുടെ മുഴുവന്‍ ഭാഗിയും പ്രതിഫലിക്കത്തക്ക രീതിയിലാണ് ബിഗ് വിങ് ഷോക്കേസുകള്‍ ഒരുക്കിയിട്ടുള്ളത്. ഉല്‍പ്പന്നങ്ങളും അനുബന്ധമായിട്ടുള്ള എന്ത് കാര്യങ്ങള്‍ സംബന്ധിച്ചുമുള്ള ഉപഭോക്താവിന്റെ സംശയങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടുള്ള പ്രൊഫഷണലുകളുടെ സഹായമുണ്ടാകും.

×