ഹോണ്ട തങ്ങളുടെ 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ SP 125-ന്റെ വില വർധിപ്പിച്ചു

New Update

ഹോണ്ട തങ്ങളുടെ 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ SP 125-ന്റെ വില വർധിപ്പിച്ചു. 2019 നവംബറിൽ പുറത്തിറങ്ങിയതിനുശേഷം ഇത് രണ്ടാം തവണയാണ് ബൈക്കിന് വിലക്കയറ്റം ലഭിച്ചിരിക്കുന്നത്.

Advertisment

ഇപ്പോൾ ഇന്ത്യയിൽ 955 രൂപയുടെ വില വർധനവാണ് ഹോണ്ട ബിഎസ്-VI SP 125-ന് ലഭിച്ചിരിക്കുന്നത്. ഇനി മുതൽ ഡ്രം ബ്രേക്ക് മോഡലിന് 74,407 രൂപയാണ് മുടക്കേണ്ടത്. അതേസമയം ഉയർന്ന ഡിസ്ക് ബ്രേക്ക് പതിപ്പിന് 78,607 രൂപ എക്‌സ്‌ഷോറൂം വിലയായി നൽകണം.

ചുരുക്കത്തിൽ SP 125 ഹോണ്ട ഷൈനിന്റെ കൂടുതൽ പ്രീമിയം പതിപ്പാണ്. അഗ്രസീവ് ഗ്രാഫിക്സിനൊപ്പം ഷാർപ്പും സ്പോർട്ടിയർ രൂപകൽപ്പനയുമാണ് ഈ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിനെ ശ്രദ്ധേയമാക്കുന്നത്.

എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സ്വിച്ച്, ഫുൾ-എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ്, എസിജി സൈലന്റ് സ്റ്റാർട്ടർ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ സവിശേഷതകളും SP 125-നെ വ്യത്യസ്‌തമാക്കുന്നു.

honda sp 125 auto news
Advertisment