രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മൂന്ന് ലക്ഷം യൂണിറ്റുകളാണ് പോയ മാസം വിറ്റഴിച്ചത്.മെയ് മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് 156 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വില്‍പ്പന ഉയര്‍ന്നതോടെ ഹോണ്ട വാഹനവിതരണത്തിലും വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു
/sathyam/media/post_attachments/bt0NIdJXdjUFS2tZ0kp7.jpg)
2,10,879 വാഹനങ്ങളാണ് ജൂണില്‍ ഹോണ്ടയില്‍നിന്ന് പുറത്തിറങ്ങിയത്. വിതരണത്തില്‍ മെയ് മാസത്തെ അപേക്ഷിച്ച് നാല് ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും കമ്പനി അറിയിച്ചു. 54,820 യൂണിറ്റായിരുന്നു മെയ് മാസത്തെ വിതരണം.
അതേസമയം, 2019 ജൂണ്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയാല്‍ ഈ വര്‍ഷം 55 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ 4,76,364 ഇരുചക്ര വാഹനങ്ങളാണ് ഹോണ്ട നിരത്തിലെത്തിച്ചത്.