കോട്ടയം: ഓശാന സൊസൈറ്റികളുടെ മറവില്‍ വിദേശ ഫണ്ട് വാങ്ങി തിരിമറി നടത്തിയ കേസില്‍ എഴുത്തുകാരന്‍ സക്കറിയ അടക്കം നാലു പേര്‍ക്കെതിരെ സിബിഐയുടെ കുറ്റപത്രം. സക്കറിയ്ക്ക് പുറമെ കെപി ഫിലിപ്പ്, തോമസ് അബ്രഹാം , ക്യാപ്റ്റന്‍ ജോജോ ചാണ്ടി എന്നിവരാണ് പ്രതികള്‍. കോടിക്കണക്കിന് രൂപ വിദേശത്തു നിന്നും വാങ്ങിയ ശേഷം അതു കൃത്യമായി ചിലവഴിക്കാതെ തട്ടിയെടുത്തുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
/sathyam/media/post_attachments/Uh2wfZdhkhQ2FC3ught4.jpg)
സുനാമി ദുരന്തബാധിതരായവര്‍ക്കായി ലഭിച്ച ഫണ്ടും തെരുവുകുട്ടികള്‍ക്ക് പുനരധിവാസത്തിനായി ലഭിച്ച ഫണ്ടുമടക്കം കോടികളാണ് തട്ടിയെടുത്തത്. വിശ്വാസ വഞ്ചന, വിദേശ ഫണ്ട് അനധികൃതമായി ട്രാന്‍സ്ഫര്‍ ചെയ്യുക, അനുവാദമില്ലാതെ വിദേശ ഫണ്ട് സ്വീകരിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിബിഐ ഇന്‍സ്‌പെക്ടര്‍ സജി ശങ്കര്‍ എഎസ് കുറ്റപത്രം സമര്‍പ്പിച്ചത്.
/sathyam/media/post_attachments/yLrZRW0DZpCKPwOyhBnZ.jpg)
91 പേജുള്ള കുറ്റപത്രത്തില്‍ 81 സാക്ഷികളും 139 രേഖകളും ഉണ്ട്. ഗുഡ്‌സമരിറ്റന്‍ പ്രോജക്ടറ്റ് ഇന്ത്യ, കാതലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ രണ്ടു സംഘടനകളുടെ പേരിലാണ് തട്ടിപ്പ് നടന്നത്. ഹോളണ്ടിലെ വുഡ് ആന്‍ഡ് ഡീഡ് എന്ന സംഘടനയില്‍ നിന്നും വാങ്ങിയ കോടിക്കണക്കിന് രൂപയാണ് ഈ സംഘടനകളുടെ മറവില്‍ തിരിമറി നടത്തിയത്.
/sathyam/media/post_attachments/S9bAtg3MZVodfDlpzYz2.jpg)
വിദേശത്തുനിന്നും ഫണ്ട് വാങ്ങുന്ന കാര്യം കൃത്യമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും ഇതിന്റെ രേഖകള്‍ നല്‍കണമെന്നുമിരിക്കെ ഇതൊക്കെ കാറ്റില്‍ പറത്തിയായിരുന്നു ഈ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം. ഇതിന്റെ ഭാരവാഹികളെന്ന നിലയിലാണ് ഇപ്പോല്‍ ഇവരെ പ്രതികളാക്കി കേസ് എടുത്തിരിക്കുന്നത്.
/sathyam/media/post_attachments/LnFPkghfUSTN2rD22x4t.jpg)
ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ എന്ന സന്നദ്ധ സംഘടന ചാരിറ്റി പ്രവര്‍ത്തനത്തിനായാണ് രൂപീകരിച്ചത്. ഹോളണ്ടിലെ വുഡ് ആന്‍ ഡീഡ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായിരുന്നു പ്രധാനമായും ഇതിന് സാമ്പത്തിക സഹായം നല്‍കിയിരുന്നത്. ഇവരില്‍ നിന്നും പണം വാങ്ങി കേരളത്തിലും തമിഴ്‌നാട്ടിലും ഏക്കറു കണക്കിന് സ്ഥലമാണ് ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ വാങ്ങി കൂട്ടിയത്. എന്നാലിതില്‍ ഇപ്പോള്‍ 6.17 ഏക്കര്‍ സ്ഥലം മാത്രമാണ് ബാക്കിയുള്ളത്.
/sathyam/media/post_attachments/uWAl0v6Ubcshq2tPF323.jpg)
മറ്റുള്ള സ്ഥലങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് കണ്ടെത്തല്‍. പദ്ധതികള്‍ പലതും നിര്‍ത്തിയിട്ടുമുണ്ട്. ഈ സംഘടനയുടെ അക്കൗണ്ടില്‍ നിലവില്‍ 4,63,52,614 രൂപ ബാക്കിയുണ്ട്. പാവങ്ങളെ സഹായിക്കാനായി വാങ്ങിയ വിദേശ ഫണ്ടിലെ ചിലവഴിക്കാതെ സൂക്ഷിച്ചിരിക്കുന്ന തുകയാണിത്.
/sathyam/media/post_attachments/atISarMoCllcS0pUXa3t.jpg)
അതേസമയം മതപരമായ കാര്യങ്ങളുടെ പഠനത്തിനും ബൈബിള്‍ പ്രചാരണത്തിനുമായാണ് കാതലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി സ്ഥാപിച്ചത്. നിയമപരമല്ലാത്ത അക്കൗണ്ടുകള്‍ വഴി വലിയ തുക വിദേശത്തുനിന്നും വാങ്ങി വകമാറ്റി ഈ സംഘടനയും ചിലവഴിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.
/sathyam/media/post_attachments/glbvq95HfWoltaF0KCU4.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us