Advertisment

പിഎസ്‌സി ക്ലാസിനെന്ന വ്യാജേന വീട്ടില്‍ നിന്നും ഇറങ്ങി...പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി... ഒടുവില്‍ കാമുകനേയും വീട്ടമ്മയേയും പോലീസ് പൊക്കി

New Update

കൊല്ലം: എട്ടും ഒമ്പതും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. പുതുപ്പള്ളി സ്വദേശി പ്രശാന്തി (35)യെയും സ്വകാര്യ ബസിലെ ജീവനക്കാരനായ പുലിയൂര്‍ സ്വദേശി അനി (38)യെയുമാണ് പിടികൂടിയത്.

Advertisment

publive-image

കഴിഞ്ഞ 22ന് മാവേലിക്കരയിലെ പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ ക്ലാസിനു പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഭര്‍ത്താവ് വിദേശത്താണ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനുള്ള വകുപ്പ് പ്രശാന്തിക്കെതിരെയും, പ്രേരണാക്കുറ്റം അനിക്കെതിരെയും ചുമത്തി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രശാന്തിയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അനിയെ മാവേലിക്കര സബ് ജയിലിലേക്കുമാണ് അയച്ചത്.

house wife olichottam
Advertisment