ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ശുചിമുറിയില്‍ പോയ പത്തൊമ്പതുകാരി പീഡനത്തിനിരയായി; രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Wednesday, February 19, 2020

ഹരിയാന: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ശുചിമുറിയില്‍ പോയ 19 വയസുകാരി പീഡനത്തിനിരയായി. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം. ഞായറാഴ്ച പാനിപ്പത്തില്‍നിന്നും സ്വദേശത്തേക്കു ബസില്‍ യാത്ര ചെയ്യുകയായിരുന്നു ദമ്പതികള്‍. യാത്രയ്ക്കിടെ ഒരു ബന്ധു ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് ഇരുവരും കര്‍ണാലിനെ ടോള്‍ പ്ലാസയ്ക്കു സമീപം ബസിറങ്ങി.

ഭര്‍ത്താവ് ബസ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നതിനിടെ ശുചിമുറിയിലേക്കു പോയ യുവതിയെ തിരിച്ചുവരുമ്ബോള്‍ പുറത്തുകാത്തു നിന്ന രണ്ടു പുരുഷന്മാരില്‍ ഒരാള്‍ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അടുത്തുള്ള അടിപ്പാതയിലേക്കു കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പഞ്ചാബില്‍ നിന്നും ദമ്ബതികള്‍ പാനിപ്പത്തിലുള്ള ബന്ധുവിനെ കാണാന്‍ പോയി തിരിച്ചുവരികയായിരുന്നു.

×