ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
തിരൂർ: 2019 പ്രളയപുനരധിവാസത്തിന്റെ ഭാഗമായി തിരൂർ പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്കൂൾ നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ ടി.ഐ.സി ട്രസ്റ്റ് ചെയർമാൻ വി.കെ അബ്ദുൽ ലത്തീഫ് നിർവഹിച്ചു.
Advertisment
സ്കൂൾ വിദ്യാർത്ഥികൾ രക്ഷിതാക്കളിൽ നിന്നും മറ്റും ശേഖരിച്ച തുകയോടപ്പം വിവിധ സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് തിരൂർ നോർത്ത് അന്നാരയിൽ വീട് നിർമിക്കുന്നത്.
പരിപാടിയിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. എം. സഹീർ കോട്ട് അധ്യക്ഷനായിരുന്നു. ജോയിന്റ് സെക്രട്ടറി വഹാബ് വെട്ടം, പി.ടി.എ കമ്മിറ്റിയംഗം മജീദ് മാടമ്പാട്ടിൽ, ബഷീർ പുലൂർ, സലീന അന്നാര തുടങ്ങിയവർ പങ്കെടുത്തു.