റിയാദ്: തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി യമനിലെ ഹൂത്തികള്‍ തൊടുത്ത മിസൈല്‍ ഡ്രോണ്‍ ആക്രമണം അറബ് സഖ്യസേന വിഫലമാക്കി. റിയാദ് നഗരത്തില്‍ ഉഗ്ര ശബ്ദം കേട്ടതോടെ ആളുകള്‍ ചെറുതായി പരിഭ്രാന്തരായി റിയാദ് ആകാശത്ത് കണ്ട തീഗോളം സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം പലരും പങ്കുവെച്ചു.
/sathyam/media/post_attachments/g7o2OsJ1YizzrQXSah4R.jpg)
ഡ്രോണും മിസൈലും തകര്‍ത്തതായി അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഹൂത്തി മിലിഷ്യ യെമനില്‍നിന്ന് സൗദി ലക്ഷ്യമിട്ട് നിരന്തരം ആക്രമണശ്രമങ്ങള്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസം മേഖലയില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ അപലപനിയമാണ് എന്ന് സൗദി വിദേശ കാര്യമന്ത്രി സൂചിപ്പിച്ചിരുന്നു. പുതിയ അമേരിക്കന്‍ പ്രസിഡണ്ട് ചുമതലയെറ്റതിന് ശേഷമുള്ള മേഖലയിലെ പുതിയ സര്‍ക്കാരിന്‍റെ നിലപാടുകളും ഇടപെടലുകളും പ്രതീക്ഷിച്ചു കൊണ്ടാണ് പ്രസ്താവന ഉണ്ടായത്.
കഴിഞ്ഞ മാസം യെമനില്‍ അധികാരം ഏല്‍ക്കാന്‍ വന്നിറങ്ങിയ പുതിയ മന്ത്രിസഭാ അംഗങ്ങള്‍ വന്നിറിങ്ങിയ ഏദന്‍ വിമാന താവളം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഇരുപത്തിയാറു പേര്‍ മരിച്ചിരുന്നു നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇതിന് പിന്നിലും ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ ആന്നെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. നിരന്തരം സൗദി അറേബ്യ ലക്ഷ്യമാക്കി ഡോണ്‍ ആക്രമണം നടത്തുന്നത് ഹൂത്തികള്‍ പതിവാക്കിയിരിക്കുകയാണ് കലാപകാരികളുടെ എല്ലാ ശ്രമങ്ങളും സൗദി സഖ്യ സേന പരാജയപെടുത്തിയിരുന്നു.
ഇന്നലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളുടെ രണ്ടു ഭീകരാക്രമണ ശ്രമങ്ങള്‍ സഖ്യസേന തകര്‍ത്തിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് ഉപയോഗിച്ച് ചെങ്കടലിന് തെക്ക് ഭീകരാക്രമണം നടത്താനുള്ള പദ്ധതിയും സൗദി അറേബ്യ ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമവുമാണ് സഖ്യസേന പരാജയപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us