നിയന്ത്രണങ്ങളെല്ലാം ശക്തമാണെങ്കിലും വിമാനയാത്രകള്‍ക്ക് യു.കെയില്‍ കുറവില്ല; രാജ്യം നേരിടുന്നത് പുതിയ പ്രതിസന്ധി

New Update

ലണ്ടന്‍: കൊവിഡ് ഏറെ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് യു.കെ. 1.20 ലക്ഷം പേര്‍ക്ക് യു.കെയില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്. ഏകദേശം 16000 പേര്‍ മരിക്കുകയും ചെയ്തു. കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നിയന്ത്രണങ്ങളും ശക്തമാണ്.

Advertisment

publive-image

എന്നാല്‍ നിയന്ത്രണങ്ങളെയെല്ലാം കാറ്റില്‍ പറത്തി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്രക്കാരെത്തുന്നത് രാജ്യത്തെ പുതിയ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്.

സ്വന്തമായി വിമാനങ്ങളുള്ളവര്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ മുഖേന വിദേശങ്ങളില്‍ നിന്ന് നിരവധി യാത്രക്കാരെയാണ് യു.കെയിലേക്ക് എത്തിക്കുന്നത്.

യാത്രക്കാരില്‍ ഭൂരിപക്ഷവും കൊവിഡ് ഏറെ നാശം വിതച്ച അമേരിക്ക, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് എത്തുന്നതെന്നാണ് ഏറ്റവും വലിയ വെല്ലുവിളി. ഈ യാത്രകള്‍ക്ക് തടയിടാന്‍ സര്‍ക്കാരിനും കഴിയുന്നില്ല.

Advertisment