New Update
ശരീരഭാരം കുറയ്ക്കുക എന്നത് മിക്കവര്‍ക്കും ഒരു പ്രയാസകരമായ ദൗത്യമാകാം. എന്നാല്‍, ശരിയായ ഭക്ഷണക്രമവും ശരിയായ അളവിലുള്ള വ്യായാമവും ഉപയോഗിച്ച് നിങ്ങള്‍ക്ക് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ കഴിയും. ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കുന്നത് തടയുക, വിശപ്പ് അടിച്ചമര്‍ത്തുക എന്നിവയടക്കം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി പഴങ്ങളും പച്ചക്കറികളും ഉണ്ട്. കേരളക്കാരുടെ സ്വന്തം കുടംപുളി അത്തരമൊരു ഫലമാണ്.
ശരീരഭാരം കുറയ്ക്കാനായി കുടംപുളി ആദ്യം 15 മിനിട്ട് വെള്ളത്തില്‍ മുക്കിവയ്ക്കുക. ശേഷം അല്‍പം വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ കുടംപുളി ഇടുക. നന്നായി തിളച്ചശേഷം അല്‍പം കുരുമുളകുപൊടി ചേര്‍ക്കുക. പാനീയം തണുത്ത ശേഷം നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ഇങ്ങനെ ദിവസവും കഴിക്കുന്നത് കൊഴുപ്പും അമിതവണ്ണവും കുറയ്ക്കും. ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് ഈ പാനീയം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഒട്ടനവഴി മറ്റു ആരോഗ്യ ഗുണങ്ങളും കുടംപുളി വാഗ്ദാനം ചെയ്യുന്നു.
ചില എന്‍സൈമുകള്‍ നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കുകയും അലസതയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കുടംപുളിയുടെ പതിവ് ഉപഭോഗം വഴി ഇത് ഇല്ലാതാക്കാം. ഇതിലെ എച്ച്.സി.എ നിങ്ങളുടെ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്ക് നീങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.