ഡോ. വി. അബ്ദുല്‍ ലത്തീഫിനെ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ നാഷണല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 16, 2021

ന്യൂഡല്‍ഹി: ഡോ. വി. അബ്ദുല്‍ ലത്തീഫിനെ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്ആര്‍പിഎം) നാഷണല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2008 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ മനുഷ്യാവകാശ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി സാമൂഹ്യ-സാംസ്‌കാരിക മേഖലയില്‍ ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ എച്ച്ആര്‍പിഎം സംഘടനയുടെ ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

ദുബായിലെ പ്രമുഖ നിയമ ഉപദേഷ്ടാവും കൂത്തുപ്പറമ്പ് സ്വദേശിയുമായ അഡ്വ. എ. ഉമര്‍ ഫാറൂഖിനെ ലീഗല്‍ വിംഗിന്റെ നാഷണല്‍ ചെയര്‍മാനായും യുഎഇയിലെ പ്രമുഖ സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകനായ മുനീര്‍ പാണ്ടിയാലയെ ചീഫ് മീഡിയ കോര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു.

31 വര്‍ഷത്തോളമായി യുഎഇയിലെ ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമായ ഡോ. വി. അബ്ദുല്‍ ലത്തീഫ് മലപ്പുറം ജില്ലയിലെ പുതുപ്പറമ്പ് സ്വദേശിയാണ്.

×