സത്യം ഡെസ്ക്
Updated On
New Update
2020 ജൂണ്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി. ക്രെറ്റ, വെന്യു, വേര്‍ണ മോഡലുകളാണ് വില്‍പ്പനയില്‍ കാര്യമായ സംഭവന ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Advertisment
2020 മെയ് മാസത്തില്‍ വിറ്റ 12,583 യൂണിറ്റുകളെ അപേക്ഷിച്ച് ജൂണ്‍ മാസത്തെ വില്‍പ്പന ഇരട്ടിയാക്കി. പ്രതിമാസ വില്‍പ്പനയില്‍ 53 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 21,320 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചപ്പോള്‍ 5,500 യൂണിറ്റുകളാണ് കയറ്റുമതി ചെയതത്.
അതേസമയം, 2019 ജൂണില്‍ കമ്പനിയുടെ മൊത്തം വില്‍പ്പന 58,807 യൂണിറ്റുകളാണ്. ആഭ്യന്തര വിപണിയില്‍ 2020 ജൂണ്‍ മാസത്തില്‍ ഹ്യുണ്ടായിയുടെ മൊത്തം വില്‍പ്പന 21,320 യൂണിറ്റാണ്. 2020 മെയ് മാസത്തില്‍ ഇത് 6,883 യൂണിറ്റുകളായിരുന്നു.