/sathyam/media/post_attachments/wT1yVttMtcEGM8gnyVIO.jpg)
പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ യുവതിയും മകളും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട ഇടയാറന്മുള സ്വദേശി വിനീതിനെയാണ് പോലീസ് പിടികൂടിയത്. വിനിതീന്റെ ഭാര്യ ശ്യാമ, മകള്‍ ആദിശ്രീ(മൂന്ന്) എന്നിവരുടെ മരണത്തിലാണ് പോലീസ് നടപടി.
മേയ് ആറാം തീയതിയാണ് ശ്യാമയെയും മകളെയും വീട്ടില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ മേയ് 12-ാം തീയതി മകളും 13-ാം തീയതി ശ്യാമയും മരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശ്യാമയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് ആറുവര്‍ഷമായിട്ടും വിനീത് പലതവണ പണം ചോദിച്ച് തന്നെ സമീപിച്ചിരുന്നതായും ശ്യാമയുടെ പിതാവ് ആരോപിച്ചിരുന്നു.
അതേസമയം, പോലീസില്‍ പരാതി എത്തിയതിന് പിന്നാലെ വിനീതും മാതാപിതാക്കളും ഒളിവില്‍പ്പോയി. ആന്ധ്രയിലും തമിഴ്‌നാട്ടിലും അടക്കം ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് വിവരം. തുടര്‍ന്ന് വിനീത് നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് വിനീതിനെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ വിനിതീന്റെ മാതാപിതാക്കളും പ്രതികളാണ്. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us