വ്യാപാരസ്ഥാപനം വിപുലപ്പെടുത്താന്‍ ചോദിച്ചത് 25 ലക്ഷം; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

author-image
Charlie
Updated On
New Update

publive-image

കോട്ടയം മണര്‍കാട് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഭര്‍ത്താവ് ബിനുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 3ാം തീയതിയാണ് അര്‍ച്ചനയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അര്‍ച്ചനയുടെ മരണകാരണം ഭര്‍ത്താവാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്ത്രീധനത്തെച്ചൊല്ലി അര്‍ച്ചന ഭര്‍തൃവീട്ടില്‍ നിന്ന് മാനസിക, ശാരീരിക പീഡനം നേരിട്ടെന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്നാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്.

Advertisment

ഏപ്രില്‍ മൂന്നാം തീയതിയാണ് അര്‍ച്ചനയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്നായിരുന്നു അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ബിനു നിരന്തരം അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നതായും ഇവര്‍ ആരോപിച്ചിരുന്നു. വ്യാപാരസ്ഥാപനം വിപുലപ്പെടുത്താനായി 25 ലക്ഷം രൂപയാണ് ബിനു അര്‍ച്ചനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത്.

Advertisment