ഇതര ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് 28കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

ഹൈദരാബാദ്: ഇതര ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് 28കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശി ഹേമന്ത് ആണ് കൊലപ്പെട്ടത്.

Advertisment

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന അവന്തി റെഡ്ഢി എന്ന യുവതിയെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ഹേമന്ത് വിവാഹം കഴിക്കുകയായിരുന്നു.

പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനായി അവന്തിയുടെ വീട്ടുകാര്‍ ഇരുവരെയും കാണാനായി വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഹേമന്ത് ഇക്കാര്യം തന്റെ പിതാവിനെയും അറിയിച്ചു. ഹേമന്തിന്റെ പിതാവ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും ബലമായി കാറില്‍ തട്ടിക്കൊണ്ടുപോയതായി അറിഞ്ഞത്.

ഹേമന്തിന്റെ പിതാവ് വാഹനത്തെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ അവന്തി എങ്ങനെയോ രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഹേമന്തിനെ അവന്തിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയതായി കാണിച്ച് ഹേമന്തിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ ഹേമന്തിന്റെ മൃതദേഹം സംഗറെഡ്ഢി ജില്ലയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Advertisment