യുവതിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ പോലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍

New Update

ഹൈദരാബാദില്‍ യുവതിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തിന്റെ വസ്തുത മനസിലാക്കുന്നതിനായി മനുഷ്യാവകാശ കമ്മിഷന്‍ സംഘത്തെ തെലങ്കാനയിലേക്ക് അയക്കുമെന്നു കമ്മിഷന്‍. സംഭവത്തില്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി.

Advertisment

publive-image

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ദേശീയ വനിതാ കമ്മിഷന്‍ രംഗത്തെത്തിയിരുന്നു. ഒരു സാധാരണ പൗര എന്ന നിലയില്‍ ഈ നടപടിയില്‍ സന്തോഷം തോന്നുന്നുണ്ടെന്നും എന്നാല്‍ നിയമനടപടികളിലൂടെയായിരുന്നു ശിക്ഷ നടപ്പാക്കേണ്ടിയിരുന്നതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ വ്യക്തമാക്കി. പ്രതികളെ വെടിവച്ചു കൊന്ന നടപടിയില്‍ പോലീസിനെ അഭിനന്ദിച്ചും എതിര്‍ത്തും നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പോലീസ് നിയമം കയ്യിലെടുക്കുന്നത് ശരിയല്ലെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. തെലങ്കാന പോലീസിന് നന്ദി പറഞ്ഞ് കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് രംഗത്തെത്തിയിരുന്നു.
തെളിവെടുപ്പിനു കൊണ്ടുപോയപ്പോള്‍ പ്രതികള്‍ തങ്ങള്‍ക്കെതിരേ കല്ലെറിഞ്ഞതുകൊണ്ടാണ് വെടിവച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ തയാറായില്ല. ഒരു രക്ഷയും ഇല്ലാതെ വന്നതോടെയാണ് വെടിവച്ചതെന്നും ഏറ്റുമുട്ടലിന് നേതൃത്വം കൊടുത്ത വി.സി. സജ്ജനാര്‍ പറഞ്ഞു.

hyderabad prob murder human rights commission
Advertisment